മകന്‍ എത്തിയതോടെ സംഗീതസംവിധായകന്‍ കൈലാസ് മേനോന്റെ ജീവിതം ആകെ മാറി.മകന്റെ ഓരോ വിശേഷങ്ങളും അദ്ദേഹം പങ്കുവയ്ക്കാറുണ്ട്.സമന്യു രുദ്ര എന്നാണ് മകന്റെ പേര്.സോഷ്യല്‍ മീഡിയയില്‍ കുഞ്ഞ് താരം തന്നെയാണ് രുദ്ര. ധാരാളം ഫോളോവേഴ്‌സ് രുദ്രന്റെ വീഡിയോകളെല്ലാം അച്ഛനും അമ്മയും തന്നെയാണ് പങ്കുവയ്ക്കുന്നത്.2020 ഓഗസ്റ്റ് 17നാണ് കൈലാസിനും ഭാര്യ അന്നപൂര്‍ണ ലേഖ പിള്ളയ്ക്കും കുഞ്ഞ് ജനിച്ചത്.
ഇപ്പോഴിതാ രുദ്രയുടെ പുത്തന്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് കൈലാസ് മേനോന്‍.
നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. തീവണ്ടിയിലെ 'ജീവംശമായി..' ഒറ്റ ഗാനം മതി അദ്ദേഹത്തിനുള്ളിലെ പ്രതിഭയെ മനസ്സിലാക്കാന്‍. ആസിഫ് അലിയുടെ കൊത്ത്, ടോവിനോ നായകനായെത്തുന്ന 'വാശി' തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത് കൈലാസ് മേനോനാണ്.