Select Your Language

Notifications

webdunia
webdunia
webdunia
webdunia

കീര്‍ത്തിക്കും ടോവിനോയ്ക്കും വേണ്ടി,വാശിയിലെ ആദ്യ ഗാനം, ഉടന്‍ എത്തുമെന്ന് കൈലാസ് മേനോന്‍

kailas menon Yaathonnum parayathe Vaashi

കെ ആര്‍ അനൂപ്

, ചൊവ്വ, 5 ഏപ്രില്‍ 2022 (11:02 IST)
ടോവിനോ തോമസ്-കീര്‍ത്തി സുരേഷ് ചിത്രം വാശി ഒരുങ്ങുകയാണ്. സിനിമയ്ക്കായി പാട്ടുകള്‍ ഒരുക്കുന്ന തിരക്കിലാണ് കൈലാസ് മേനോന്‍. 'എന്നോടൊന്നും പറയാതെ' എന്ന ഗാനം ഉടന്‍ എത്തുമെന്ന് ഗായിക സിത്താരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കൈലാസ് പറഞ്ഞു.
 
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം ഒരുക്കുന്നത്.
വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും വേഷമിടുന്നത്. ടൈറ്റില്‍ സൂചന തരുന്ന പോലെ കീര്‍ത്തി സുരേഷും ടോവിനോയും തമ്മിലുള്ള വാശിയുടെ കഥയാണോ സിനിമ പറയാന്‍ പോകുന്നത് എന്ന് അറിയില്ല.നവാഗതനായ വിഷ്ണു ജി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്.ജി.സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സഹനിര്‍മ്മാണം മേനകാ സുരേഷും രേവതി സുരേഷുമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് മമ്മൂട്ടിയുടെ നായികയാകാന്‍ വിളിച്ചപ്പോള്‍ 'നോ' പറഞ്ഞു, പിന്നീട് മറ്റൊരു ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം; നടി റീനു മാത്യൂസിന്റെ സിനിമാ ജീവിതം ഇങ്ങനെ