Webdunia - Bharat's app for daily news and videos

Install App

തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ച് നടി സംയുക്ത മേനോന്‍,ഭീംല നായക്കില്‍ പവന്‍ കല്യാണിന്റെ നായിക

കെ ആര്‍ അനൂപ്
ബുധന്‍, 6 ഒക്‌ടോബര്‍ 2021 (11:13 IST)
അയ്യപ്പന്‍ കോശിയും തെലുങ്ക് റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്.ഭീംല നായക് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മലയാളി നടി സംയുക്ത മേനോനും. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താനും ഭാഗമാണെന്ന് നടി അറിയിച്ചു. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്ന റാണ ദഗ്ഗുബതിയുടെ ഭാര്യയായിട്ടാണ് സംയുക്ത എത്തുന്നത്.
 
തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ആവേശം സംയുക്ത പങ്കുവെച്ചു.
'ഞാന്‍ പവര്‍സ്റ്റാര്‍ പവന്‍കല്യാണ്‍ സാറിനൊപ്പം റാണാ ദഗുബാട്ടിയുടെ ജോഡിയായി സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടതില്‍ ശരിക്കും അനുഗ്രഹിക്കപ്പെട്ടവളും വളരെ സന്തോഷവതിയുമാണ്. തെലുങ്ക് സിനിമയില്‍ ഇതിലും മനോഹരമായ ഒരു അരങ്ങേറ്റം എനിക്ക് ലഭിക്കാനില്ല. ഈ സംക്രാന്തി ദിനം ഗംഭീരമായിരിക്കും'- സംയുക്ത കുറിച്ചു. 
 
ബിജുമേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് പവന്‍ കല്യാണ്‍ തെലുങ്കില്‍ ചെയ്യുന്നത്.നിത്യ മേനോന്‍ ആണ് പവന്‍ കല്യാണിന്റെ നായികയായി എത്തുന്നത്.പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍ തെലുങ്കിലെത്തുമ്പോള്‍ ഡാനിയല്‍ ശേഖര്‍ എന്നാക്കി മാറ്റിയിട്ടുണ്ട്.ഭീംല നായക് എന്ന കഥാപാത്രത്തെയാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്.
 
2022 ജനുവരി 12ന് ചിത്രം റിലീസ് ചെയ്യും. തിയേറ്ററുകളില്‍ തന്നെ എത്തിക്കാന്‍ ആണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

ഇരുട്ടായാല്‍ ബൈക്കില്‍ കറക്കം, സ്ത്രീകളെ ഉപദ്രവിക്കുന്നത് പ്രധാന ഹോബി; തൃശൂരില്‍ യുവാവ് പിടിയില്‍

അടുത്ത ലേഖനം
Show comments