Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mamitha Baiju: സംഗീത്-ആഷിക് ഉസ്മാൻ സിനിമ ഉടൻ ഒന്നും ഉണ്ടാകില്ല; കാരണം മമിത ബൈജു?

ഗോവിന്ദ് വസന്തയുടെ സംഗീതമാണ് സിനിമയുടെ അടുത്ത ഹൈലൈറ്റ്.

Aashiq Usman

നിഹാരിക കെ.എസ്

, വ്യാഴം, 17 ജൂലൈ 2025 (08:55 IST)
സംഗീത് പ്രതാപും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് അടുത്തിടെ നടന്നിരുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 20ാം ചിത്രമാണിത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. റൊമാന്റിക് കോമഡി ഴോണറിലാണ് സിനിമ ഒരുങ്ങുന്നത്. ഡിനോയ് പൗലോസാണ് സംവിധാനം. ഗോവിന്ദ് വസന്തയുടെ സംഗീതമാണ് സിനിമയുടെ അടുത്ത ഹൈലൈറ്റ്.
 
ചിത്രത്തിന്റെ കഥ കേൾക്കുമ്പോഴേ നായകൻ സംഗീത് പ്രതാപായിരുന്നു എന്ന് പറയുകയാണ് നിർമാതാവായ ആഷിഖ് ഉസ്മാൻ. നായികയെ കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് മമിത ബൈജുവിന്റെ പേര് ഉയർന്നുവന്നത്. സിനിമ ഷൂട്ടിങ് ഇപ്പോൾ നടക്കില്ലെന്നാണ് സൂചന. മമിത അന്യ ഭാഷാ ചിത്രങ്ങളുടെയടക്കം തിരക്കിലായതിനാൽ അതെല്ലാം കഴിഞ്ഞ ശേഷം മാത്രമേ ഈ ചിത്രത്തിന്റെ വർക്കുകൾ ആരംഭിക്കുകയുള്ളൂ എന്നും ആഷിഖ് ഉസ്മാൻ പറഞ്ഞു. 
 
'ഒരു പക്കാ റോം കോം സിനിമയാണ് അത്. ഒരുപാട് ഹ്യൂമറും പ്രണയവും ഒക്കെയുള്ള സിനിമയായിരിക്കും. ആ സിനിമയുടെ കഥ കേൾക്കുമ്പോൾ തന്നെ സംഗീത് ആയിരുന്നു നായകൻ. സിനിമയിൽ വളരെ ശക്തമായ കഥാപാത്രമാണ് മമിത ചെയ്യുന്നത്. നായികയെ ആര് അവതരിപ്പിക്കും എന്ന ചർച്ചയിൽ നിന്നാണ് മമിതയിലേക്ക് എത്തുന്നത്.
 
സ്‌ക്രിപ്റ്റ് വായിച്ച് ഇഷ്ടമായിട്ടാണ് മമിത ഈ സിനിമ കമ്മിറ്റ് ചെയ്യുന്നത്. അതിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ ഡേറ്റ് ഫിക്‌സ് ചെയ്തിട്ടില്ല. കാരണം മമിത ഇപ്പോൾ അന്യഭാഷാ സിനിമകളുടെ തിരക്കിലാണ്. ഒപ്പം ഭാവന സ്റ്റുഡിയോസിന്റെ പുതിയ സിനിമയും ചെയ്യുന്നുണ്ട്. അതെല്ലാം കഴിഞ്ഞിട്ടാകും ഈ സിനിമയുടെ ഷൂട്ടിലേക്ക് കടക്കുക,' ആഷിഖ് ഉസ്മാൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Onam Releases: ഓഗസ്റ്റിൽ തിയേറ്ററിൽ ഓണത്തല്ല്; റിലീസിന് ഒരുങ്ങുന്നത് 4 സിനിമകൾ