Select Your Language

Notifications

webdunia
webdunia
webdunia
webdunia

Nithya Menon: 'ദേശീയ അവാർഡ് വാങ്ങിയത് ചാണകം പുരണ്ട നഖങ്ങളുമായി'; നിത്യ മേനോൻ

ദേശീയ അവാർഡ് വാങ്ങാൻ പോയപ്പോൾ തന്റെ നഖങ്ങളിൽ ചാണകത്തിന്റെ അംശങ്ങളുണ്ടായിരുന്നുവെന്നും നടി പറഞ്ഞു.

Nithya

നിഹാരിക കെ.എസ്

, ബുധന്‍, 16 ജൂലൈ 2025 (18:29 IST)
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നിത്യ മേനോൻ. 'തിരുച്ചിത്രമ്പല'ത്തിലെ അഭിനയത്തിന് നിത്യയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ഇപ്പോഴിതാ ജീവിതത്തിലാദ്യമായി ചാണകം കൈയിലെടുത്ത അനുഭവം പങ്കുവയ്ക്കുകയാണ് നടി നിത്യ മേനോൻ. ദേശീയ അവാർഡ് വാങ്ങാൻ പോയപ്പോൾ തന്റെ നഖങ്ങളിൽ ചാണകത്തിന്റെ അംശങ്ങളുണ്ടായിരുന്നുവെന്നും നടി പറഞ്ഞു.
 
ധനുഷ് സംവിധാനവും നിർമാണവും നിർവഹിക്കുന്ന 'ഇഡ്ഡലി കടൈ' ഒക്ടോബറിലാണ് റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണ് അണിയറപ്രവർത്തകരിപ്പോൾ. 
 
"ഇഡ്ഡലി കടൈയ്ക്ക് വേണ്ടി ചാണക വറളിയുണ്ടാക്കാൻ പഠിച്ചു. ചെയ്യാൻ തയ്യാറാണോയെന്ന് അവർ എന്നോട് ചോദിച്ചു. തീർച്ചയായും എന്ന് ഞാൻ മറുപടി നൽകി. അങ്ങനെ ജീവിതത്തിൽ ആദ്യമായി ഞാൻ ചാണക വറളിയുണ്ടാക്കാനും വെറും കൈ കൊണ്ട് അത് ഉരുട്ടാനും പഠിച്ചു."- നിത്യ മേനോൻ സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 
 
"ദേശീയ അവാർഡ് വാങ്ങാൻ പോകുന്നതിന് തലേദിവസവും ഞാൻ ആ സീൻ ചെയ്തിരുന്നു. അവാർഡ് സ്വീകരിക്കാൻ പോയപ്പോൾ എന്റെ നഖങ്ങളിൽ ചാണകമുണ്ടായിരുന്നു. ചിത്രത്തിൽനിന്ന് എനിക്ക് ഒരുപാട് വ്യത്യസ്തമാർന്ന അനുഭവങ്ങൾ ലഭിച്ചു. അല്ലെങ്കിൽ എനിക്ക് ഇങ്ങനെ ഒരു അവസരം ലഭിക്കുമായിരുന്നില്ല".- നിത്യ കൂട്ടിച്ചേർത്തു.
 
ധനുഷ് തന്നെയാണ് 'ഇഡ്ഡലി കടൈ'യുടെ രചനയും നിർവഹിക്കുന്നത്. ധനുഷിനും നിത്യ മേനോനും പുറമേ അരുൺ വിജയ്, ശാലിനി പാണ്ഡെ, സത്യരാജ്, പാർഥിപൻ, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു.
 
ജി വി പ്രകാശ് കുമാറാണ് സംഗീതം. 'തിരുച്ചിത്രമ്പല'ത്തിന് ശേഷം ധനുഷും നിത്യ മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mohanlal and Pranav: എല്ലാ കേസിലും അകപ്പെടുന്ന ആ യുവനടൻ പ്രണവിനെ തെറി വിളിച്ചു, മോഹൻലാൽ അറിഞ്ഞു: ശേഷം സംഭവിച്ചത്...