സച്ചിൻ ഔട്ട്! ഇനി സംഗീത് പ്രതാപും മമിത ബൈജുവും പ്രണയിക്കും!

നിഹാരിക കെ.എസ്
ഞായര്‍, 22 ജൂണ്‍ 2025 (13:45 IST)
ഗിരീഷ് എ.ഡിയുടെ പ്രേമലുവിലെ പ്രധാന കഥാപാത്രങ്ങളാണ് സച്ചിൻ, കാമുകി റീനു, സുഹൃത്ത് അമൽ ഡേവിസ്. മൂവരും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എപ്പോൾ സംഭവിക്കുമെന്ന് ഉറപ്പില്ല. ഇതിനിടെ, പുതിയ സിനിമയ്ക്കായി ഒരുമിക്കുകയാണ് സംഗീത് പ്രതാപും മമിത ബൈജുവും. തണ്ണീർമത്തൻ ദിനങ്ങൾ, പത്രോസിന്റെ പടപ്പുകൾ എന്നീ സിനിമകൾക്ക് ശേഷം ഡിനോ പൗലോസ് സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിലാണ് ഇരുവരും ഒന്നിച്ചെത്തുക.
 
‘പ്രണയം ഒരിക്കലും മെനുവിൽ ഉണ്ടായിരുന്നില്ല… അബദ്ധവശാൽ അവർ പരസ്പരം ഓർഡർ ചെയ്യുന്നതുവരെ’ എന്ന ക്യാപ്ഷനോടെയാണ് സംഗീത് ഫെയ്‌സ്ബുക്കിൽ സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.
 
ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇതെന്നാണ് സൂചന. കലി, തല്ലുമാല, അഞ്ചാം പാതിരാ തുടങ്ങിയ ഹിറ്റ് സിനിമകൾ നിർമിച്ച ആഷിഖ് ഉസ്മാന്റെ ബാനറായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമിക്കുന്നത്. പ്രേമലു 2 വിൽ ഇരുവരും വീണ്ടും ഒന്നിക്കാനിരിക്കെയാണ് പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് വന്നിരിക്കുന്നത്. യഥാർത്ഥ ജീവിതത്തിൽ ഇരുവരും നല്ല സുഹൃത്തുക്കളാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

അടുത്ത ലേഖനം
Show comments