ചുരുക്കം ചില സിനിമകള്‍ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് സാനിയ ഇയ്യപ്പന്‍. അഭിനയത്തിനൊപ്പം ഡാന്‍സിലും പുലിക്കുട്ടിയാണ് സാനിയ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഈയടുത്ത് കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്കൊരു വലിയ ആഗ്രഹമുണ്ടെന്ന് സാനിയ വെളിപ്പെടുത്തി. തനിക്ക് ലേഡീ സൂപ്പര്‍ സ്റ്റാര്‍ ആകാന്‍ ആഗ്രഹമുണ്ടെന്നാണ് സാനിയ പറയുന്നത്.
'എനിക്ക് 19 വയസാണ്. സിനിമയില്‍ ഞാന്‍ എന്റെ ഭാവി കാണുന്നു. എന്നും സിനിമയില്‍ നില്‍ക്കാനാണ് ആഗ്രഹം. ആ ലക്ഷ്യത്തോടെയാണ് വന്നത്. എനിക്ക് ലേഡീ സൂപ്പര്‍സ്റ്റാര്‍ ആകണം, ഒപ്പം നല്ല നടിയായി അറിപ്പെടുകയും വേണം. വലിയ സിനിമകളുടെ ഭാഗമാകാനും വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനും എനിക്ക് അവസരം കിട്ടി. ഇതെല്ലാം ഭാഗ്യമായാണ് ഞാന്‍ കാണുന്നത്,' സാനിയ പറഞ്ഞു.
ഈയടുത്താണ് സാനിയ തന്റെ 19-ാം ജന്മദിനം ആഘോഷിച്ചത്. മാലിദ്വീപിലാണ് സാനിയ ഇത്തവണ ജന്മദിനം ആഘോഷിച്ചത്. മാലിദ്വീപില്‍ നിന്നു കലക്കന്‍ ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരുന്നു. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2 തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.