Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് വരെ അഭിനയിച്ചിട്ടില്ല,ഓഡിഷന് വന്നത് പേടിയും നാണവും കൊണ്ട് മടിച്ച്,ആയിഷയുടെ കൂട്ടുകാരിയായി സറഫീന

ഇത് വരെ അഭിനയിച്ചിട്ടില്ല,ഓഡിഷന് വന്നത് പേടിയും നാണവും കൊണ്ട് മടിച്ച്,ആയിഷയുടെ കൂട്ടുകാരിയായി സറഫീന

കെ ആര്‍ അനൂപ്

, വ്യാഴം, 19 ജനുവരി 2023 (14:42 IST)
നാളെ പ്രദര്‍ശനത്തിനെത്തുന്ന മഞ്ജു വാര്യര്‍ ചിത്രമാണ് ആയിഷ.നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ പുതിയൊരു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നു.സറഫീന എങ്ങനെയാണ് ആയിഷ എന്ന സിനിമയിലേക്ക് എത്തിയതെന്ന് സംവിധായകന്‍ തന്നെ പറയുന്നു.
 
'സറഫീന ആദ്യം ഓഡിഷന് വന്നത് പേടിയും നാണവും കൊണ്ട് മടിച്ച് മടിച്ചാണ്. താന്‍ പോകുന്ന ജിമ്മിലെ മലയാളി സുഹൃത്താണ് കാസ്റ്റിംഗ് കോള്‍ കണ്ട് തന്നോട് പറഞ്ഞത് എന്നും ഇത് വരെ അഭിനയിച്ചിട്ടില്ല എന്നും പറഞ്ഞു. പക്ഷെ പാലസിലെ ആയിഷയുടെ ' വൈബ്രന്റ് ' കൂട്ടുകാരിയാകാനുള്ള എല്ലാ പൊടിക്കൈകളും സറഫീനയില്‍ ഉണ്ടായിരുന്നു.'-ആമിര്‍ പള്ളിക്കല്‍ കുറിച്ചു.
 
ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇതുവരെ കാണാത്ത പുതിയ രൂപത്തിലാണ് മഞ്ജുവിനെ പുറത്തുവന്ന പോസ്റ്ററുകളില്‍ കാണാനായത്. ടൈറ്റില്‍ കഥാപാത്രത്തെ നടി തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂര്‍ണമായും ഗള്‍ഫ് നാടുകളിലാണ്.മലയാളത്തിനും അറബിക്കിനും പുറമെ ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പെണ്ണെന്തൊരു പെണ്ണാണ്..',ഡിയര്‍ വാപ്പിയിലെ പുതിയ വീഡിയോ സോങ്