Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ച ശരത്കുമാറിന്റെ പ്രായം എത്രയാണ് അറിയാമോ ? പിറന്നാള്‍ ആശംസകളുമായി മീന

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ച ശരത്കുമാറിന്റെ പ്രായം എത്രയാണ് അറിയാമോ ? പിറന്നാള്‍ ആശംസകളുമായി മീന

കെ ആര്‍ അനൂപ്

, ബുധന്‍, 14 ജൂലൈ 2021 (12:57 IST)
തമിഴിന് പുറമേ മലയാളത്തിലും ഒരുപാട് ആരാധകരുള്ള ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് ആര്‍.ശരത്കുമാര്‍. അദ്ദേഹത്തിന്റെ 67-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് തമിഴ് സിനിമ ലോകം. 1954 ജൂലൈ 14-ന് ന്യൂ ഡല്‍ഹിയില്‍ വച്ചാണ് ശരത് കുമാറിന്റെ ജനനം.നടന് അപ്പുറം രാഷ്ട്രീയക്കാരനും ബോഡിബില്‍ഡരറും കൂടിയാണ് ശരത് കുമാര്‍.
വില്ലന്‍ വേഷങ്ങളിലൂടെയും ചെറിയ കഥാപാത്രങ്ങളിലൂടെയുമാണ് ഇന്ത്യന്‍ സിനിമാ ലോകം അറിയപ്പെടുന്ന നടനായി അദ്ദേഹം മാറിയത്.ആദ്യമായി പ്രധാന വേഷത്തില്‍ അഭിനയിച്ചത് സൂര്യന്‍ എന്ന സിനിമയിലായിരുന്നു. ആ ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയമായി.
 
ഛായ ദേവിയാണ് ശരത് കുമാറിന്റെ ആദ്യഭാര്യ. ഇവര്‍ക്ക് വരലക്ഷ്മി ശരത്കുമാര്‍, പൂജ ശരത്കുമാര്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2001-ല്‍ രാധികയെ ശരത്കുമാര്‍ വിവാഹം ചെയ്തു. വിവാഹ സമയത്ത് റയാന്‍ എന്ന് പേരുള്ള ഒരു മകള്‍ ഉണ്ടായിരുന്നു രാധികയ്ക്ക്. ശരത് കുമാറുമായുള്ള വിവാഹശേഷം ഇവര്‍ക്ക് 2004-ല്‍ രാഹുല്‍ എന്ന് പേരുള്ള ഒരു പുത്രന്‍ ഉണ്ടായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

3 വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയ തിരക്കഥ,ജിസ് ജോയ്- ആസിഫ് അലി ടീമിന്റെ സണ്‍ഡേ ഹോളിഡേയ്ക്ക് 4 വയസ്സ്