Select Your Language

Notifications

webdunia
webdunia
webdunia
webdunia

3 വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയ തിരക്കഥ,ജിസ് ജോയ്- ആസിഫ് അലി ടീമിന്റെ സണ്‍ഡേ ഹോളിഡേയ്ക്ക് 4 വയസ്സ്

3 വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയ തിരക്കഥ,ജിസ് ജോയ്- ആസിഫ് അലി ടീമിന്റെ സണ്‍ഡേ ഹോളിഡേയ്ക്ക് 4 വയസ്സ്

കെ ആര്‍ അനൂപ്

, ബുധന്‍, 14 ജൂലൈ 2021 (12:52 IST)
ചില സിനിമകള്‍ എത്ര കണ്ടാലും മതി വരില്ല. അക്കൂട്ടത്തില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന കുറച്ചു നിമിഷങ്ങള്‍ സമ്മാനിച്ച സിനിമകളിലൊന്നാണ് സണ്‍ഡേ ഹോളിഡേ. ജിസ് ജോയ് എന്ന സംവിധായകന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കാം ഇതിനെ. മൂന്ന് വര്‍ഷം കൊണ്ടാണ് സംവിധായകന്‍ തിരക്കഥ പൂര്‍ത്തിയാക്കിയത്.സണ്‍ഡേ ഹോളിഡേ നാലാം വാര്‍ഷികത്തില്‍ ഈ സിനിമയെ കുറിച്ച് കൂടുതല്‍ അറിയാം.
ബൈസിക്കിള്‍ തീവ്സ് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. സണ്‍ഡേ ഹോളിഡേ ഗാനങ്ങള്‍ ഇപ്പോഴും സിനിമാ പ്രേമികള്‍ കേള്‍ക്കുന്നു.ഗാനങ്ങള്‍ എഴുതിയിരിക്കുന്നതും ജിസ് തന്നെയാണ്.
ഒരു ഞായറാഴ്ച നടക്കുന്ന സംഭവും ഒരു ബാന്റ്സെറ്റ്കാരനായ അച്ഛന്റേയും മകന്റേയും കഥയും സമാന്തരമായി പറയുകയാണ് ചിത്രം. ആസിഫ് അലി, അപര്‍ണ ബാലമുരളി, ലാല്‍ജോസ്, ശ്രീനിവാസന്‍, സിദ്ദീഖ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.ഷീന്‍ ഹെലന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷൂട്ടിങ് അനുമതിയില്ല, ബ്രോ ഡാഡിയടക്കം ഏഴ് സിനിമകളുടെ ചിത്രീകരണം കേരളത്തിന് പുറത്തേക്ക്