റിലീസായിട്ടില്ല, പടത്തിന് പേരുപോലും ഇട്ടിട്ടില്ല; പൃഥ്വിരാജ് ചിത്രത്തിന് സാറ്റലൈറ്റ് തുക 6.5 കോടി!

Webdunia
വ്യാഴം, 31 മെയ് 2018 (16:28 IST)
റിലീസിനുമുമ്പേ പൃഥ്വിരാജ് ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റ് ആറരക്കോടി രൂപ. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് വന്‍ തുക നല്‍കി ഒരു പ്രമുഖ ചാനല്‍ വാങ്ങിച്ചത്. ചിത്രത്തിന് പേരും ഇട്ടിട്ടില്ല. 
 
പാര്‍വതി നായികയാകുന്ന സിനിമയില്‍ പൃഥ്വിയുടെ സഹോദരിയായി നസ്രിയ അഭിനയിക്കുന്നുണ്ട്. അതുല്‍ കുല്‍ക്കര്‍ണിയും ഈ സിനിമയിലെ താരമാണ്. 
 
രണ്ട് വ്യത്യസ്ത ലുക്കില്‍ പൃഥ്വി അഭിനയിക്കുന്ന ഈ സിനിമ ഒരു റോഡ് മൂവിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹാപ്പി ജേര്‍ണി എന്ന മറാത്തി ചിത്രത്തിന്‍റെ റീമേക്കാണ് ഈ സിനിമയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 
അഞ്ജലി മേനോന്‍റെ സംവിധാനത്തില്‍ ഇത് രണ്ടാം തവണയാണ് പൃഥ്വി അഭിനയിക്കുന്നത്. ‘മഞ്ചാടിക്കുരു’ ആയിരുന്നു ആ സിനിമ. അഞ്ജലി സംവിധാനം ചെയ്ത ‘ബാംഗ്ലൂര്‍ ഡെയ്സ്’ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

അടുത്ത ലേഖനം
Show comments