മോഹന്‍ലാലിന്‍റെ ലൂസിഫറിന് ശേഷം മുരളി ഗോപിയുടെ തിരക്കഥ മമ്മൂട്ടിക്ക് ?

തിങ്കള്‍, 28 മെയ് 2018 (15:49 IST)
മോഹന്‍ലാലിന്‍റെ ലൂസിഫര്‍ ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ്. മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജാണ്. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമെന്ന നിലയില്‍ ഇതിനകം തന്നെ ഏറെ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു ഈ പ്രൊജക്ട്.
 
ഈ സിനിമയ്ക്ക് ശേഷം മുരളി ഗോപി തിരക്കഥയെഴുതുന്നത് രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ്. ‘കമ്മാരസംഭവം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രതീഷും മുരളി ഗോപിയും ഒന്നിക്കുന്ന സിനിമ. ഈ ചിത്രത്തില്‍ മമ്മൂട്ടി നായകനായേക്കുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
 
വേണ്ട രീതിയില്‍ സ്വീകരിക്കപ്പെട്ടില്ലെങ്കിലും ഒരു മികച്ച സിനിമയെന്ന് ഏവരും അംഗീകരിച്ച ചിത്രമാണ് കമ്മാരസംഭവം. അതിന്‍റെ മേക്കിംഗ് സ്റ്റൈലും തിരക്കഥയുടെ പ്രത്യേകതകളും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
 
കമ്മാരസംഭവത്തിന്‍റെ സവിശേഷതകള്‍ മനസിലാക്കിയ മമ്മൂട്ടിയാണ് പുതിയ പ്രൊജക്‍ടിന് മുന്‍‌കൈയെടുത്തിരിക്കുന്നതെന്നാണ് പ്രചരിക്കുന്നത്. എന്തായാലും ഒരു വമ്പന്‍ സിനിമ അണിയറയില്‍ ഒരുങ്ങുന്നതിന്‍റെ സൂചനകളാണ് ലഭിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആദ്യം സണ്ണി, പിന്നാലെ ഡെറിക് എബ്രഹാം! - കളം‌നിറഞ്ഞ് കളിക്കാൻ മമ്മൂട്ടി!