Select Your Language

Notifications

webdunia
webdunia
webdunia
webdunia

മീരയെ വാരിപുണര്‍ന്ന് സത്യന്‍ അന്തിക്കാട്; സിനിമാ തിരക്കുകളിലേക്ക് തിരിച്ചെത്തിയ മലയാളികളുടെ പ്രിയ താരത്തിനു ഊഷ്മള സ്വീകരണം (വീഡിയോ)

Welcome back Meera

കെ ആര്‍ അനൂപ്

, ശനി, 16 ഒക്‌ടോബര്‍ 2021 (11:19 IST)
സത്യന്‍ അന്തിക്കാട്-മീര ജാസ്മിന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. താരത്തിനെ സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരും സ്വീകരിച്ചു. 
ജൂലിയറ്റ് എന്നാണ് നടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര്. 
 

'വിജയദശമി ദിനത്തില്‍ മീര ജാസ്മിന്‍ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓര്‍മ്മകളാണ്.രസതന്ത്രത്തില്‍ ആണ്‍കുട്ടിയായി വന്ന 'കണ്‍മണി'. അമ്മയെ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തിയ 'അച്ചു'. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി. 
 
മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്. ' - സത്യന്‍ അന്തിക്കാട് കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി വരാനിരിക്കുന്നത് എമ്പുരാനും ആടുജീവിതവും, പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങള്‍