Webdunia - Bharat's app for daily news and videos

Install App

എന്നെ വെച്ച് പലരും ഹിറ്റ് സിനിമകൾ ചെയ്‌തിട്ടുണ്ട്, നിങ്ങൾക്കതിനാവുന്നില്ലെങ്കിൽ അത് നിങ്ങളുടെ കുഴപ്പമാണ്, മമ്മൂട്ടി അന്ന് പറഞ്ഞു

Webdunia
തിങ്കള്‍, 1 മാര്‍ച്ച് 2021 (13:18 IST)
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. ഒരു സത്യൻ അന്തിക്കാട് സിനിമ എന്ന ബ്രാൻഡ് തന്നെ ഉണ്ടാക്കാൻ സാധിച്ചിട്ടുള്ള സംവിധായകൻ പക്ഷേ മമ്മൂട്ടിയുമായി ഒരുമിച്ചപ്പോളെല്ലാം വ്യത്യസ്‌തങ്ങളായ സിനിമകളാണ് ഉണ്ടായിട്ടുള്ളത്. 
 
അർത്ഥം,കളിക്കളം,ശ്രീധരന്റെ ഒന്നാം തിരുമുറിവ്,കനൽകാറ്റ് എന്നിവയെല്ലാം മമ്മൂട്ടിയെ വെച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ചിത്രങ്ങളാണ്. ഇപ്പോളിതാ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം മമ്മൂട്ടി പറഞ്ഞ ഒരു കാര്യം മനസ്സില്‍ തട്ടിയതാണ് ‘അര്‍ത്ഥം’ പോലെ സിനിമ ചെയ്യാന്‍ കാരണമായതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സത്യൻ അന്തിക്കാട്.
 
അന്ന് ആ സിനിമ പരാജയപ്പെട്ടപ്പോൾ മമ്മൂട്ടി പറഞ്ഞു. എന്നെ നായകനാക്കി പലരും ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുണ്ട്, നിങ്ങള്‍ക്കതിനു കഴിയുന്നില്ല എങ്കില്‍ അത് നിങ്ങളുടെ കുഴപ്പമാണ്. ആ വാചകം എന്റെ മനസ്സിൽ കൊണ്ടു. ആ വാശിപ്പുറത്ത് ചെയ്ത സിനിമയാണ് ‘അര്‍ത്ഥം’. മമ്മൂട്ടിയുടെ ആകാര ഭംഗി, മുഖ സൗന്ദര്യം, വേഷവിധാനം അതിനെല്ലാം പ്രാധാന്യം നല്‍കി കൊണ്ട് പ്രേക്ഷകനെ രസിപ്പിക്കുന്ന സിനിമ ചെയ്യണമെന്ന് ഞാൻ അതിന്റെ രചയിതാവായ വേണുനാഗവള്ളിയോട് പറഞ്ഞു. സത്യൻ അന്തിക്കാട് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments