Publish Date: Sat, 27 Feb 2021 (15:43 IST)
Updated Date: Sat, 27 Feb 2021 (15:45 IST)
മമ്മൂട്ടിയുടെ 'വണ്‍' റിലീസിനൊരുങ്ങുകയാണ്.ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് പുറത്തു വരുന്നത്.ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പു ഒരു അഭിമുഖത്തില്‍ നല്‍കിയ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ചിത്രം ഒരു പൊളിറ്റിക്കല്‍ ഡ്രാമ ആണെങ്കിലും പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം സിനിമ നല്‍കുമെന്നാണ് ബിനു പറയുന്നത്.മാസ് എന്നൊരു ഫാക്ടര്‍ ആ സിനിമയിലുണ്ട് പക്ഷേ ആ സിനിമ അതിലും മേലെ ആണ് നില്‍ക്കുന്നത്. തിയേറ്ററുകളില്‍ സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇത്തരമൊരു അനുഭവം ലഭിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം അടുത്തിടെ പുറത്തിറങ്ങിയ വണിന്റെ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിമിഷ സജയനെ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിക്കുന്ന കടക്കല്‍ ചന്ദ്രനെയാണ് പോസ്റ്ററില്‍ കാണാനായത്.ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് ഇടപെടുന്ന ജനപ്രിയനായ മുഖ്യമന്ത്രിയായി ആയിരിക്കും മെഗാസ്റ്റാര്‍ എത്തുന്നത്. സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ചും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. സിനിമ ഉടന്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തും.