Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ പിന്നെ മനസമാധാനം കളയും, മര്യാദയ്ക്ക് കിടന്ന് ഉറങ്ങാന്‍ സമ്മതിക്കില്ല: സത്യന്‍ അന്തിക്കാട്

Webdunia
വെള്ളി, 6 ഓഗസ്റ്റ് 2021 (19:42 IST)
വെള്ളിത്തിരയിലെത്തിയതിന്റെ അരനൂറ്റാണ്ട് ആഘോഷിക്കുകയാണ് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. അഭിനയത്തോട് തനിക്ക് എപ്പോഴും ആര്‍ത്തിയാണെന്ന് മമ്മൂട്ടി പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്ക് അഭിനയത്തോടുള്ള താല്‍പര്യം എത്ര തീവ്രമാണെന്ന് വ്യക്തമാക്കുന്നതാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഒരിക്കല്‍ പറഞ്ഞിട്ടുള്ള കാര്യം. മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ അദ്ദേഹം പിന്നെ മനസമാധാനം നല്‍കില്ലെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. 
 
'മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ അദ്ദേഹം നമ്മുടെ മനസമാധാനം കളയും. അടുത്ത സിനിമയില്‍ താങ്കളാണ് നായകന്‍ എന്ന് ഏതെങ്കിലും സംവിധായകന്‍ മമ്മൂട്ടിയോട് പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ മര്യാദയ്ക്ക് കിടന്നു ഉറങ്ങാന്‍ പറ്റില്ല. പാതിരാത്രിക്കൊക്കെ എവിടെ നിന്നെങ്കിലും അദ്ദേഹം ഫോണ്‍ വിളിക്കും. ആ കഥാപാത്രം അങ്ങനെ നടന്നാല്‍ എങ്ങനെയിരിക്കും? കഥാപാത്രത്തിന്റെ കോസ്റ്റ്യൂം എങ്ങനെയായിരിക്കണം? ഇതൊക്കെ ചോദിച്ചായിരിക്കും വിളിക്കുക. ഒരു കഥാപാത്രത്തെ കുറിച്ച് പറഞ്ഞുകഴിഞ്ഞാല്‍ അതിനെ പറ്റി തന്നെ ചിന്തിക്കുന്ന ആളാണ് മമ്മൂട്ടി,' സത്യന്‍ അന്തിക്കാട് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments