Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടുവില്‍ തിയേറ്ററുകളിലേക്ക് , ഗോകുല്‍ സുരേഷിനൊപ്പം അജുവര്‍ഗീസും ധ്യാന്‍ ശ്രീനിവാസനും,സായാഹ്ന വാര്‍ത്തകള്‍ റിലീസ് പ്രഖ്യാപിച്ചു

ഒടുവില്‍ തിയേറ്ററുകളിലേക്ക് , ഗോകുല്‍ സുരേഷിനൊപ്പം അജുവര്‍ഗീസും ധ്യാന്‍ ശ്രീനിവാസനും,സായാഹ്ന വാര്‍ത്തകള്‍ റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്

, വ്യാഴം, 2 ജൂണ്‍ 2022 (12:23 IST)
സാജന്‍ ബേക്കറി സിന്‍സ് 1962-നു മുമ്പ് അരുണ്‍ ചന്ദു സംവിധാനം ചെയ്ത ചിത്രമായിരുന്നു സായാഹ്ന വാര്‍ത്തകള്‍. റിലീസ് വൈകിയ ചിത്രം ജൂണ്‍ 24 ന് തീയേറ്ററുകളില്‍ എത്തുന്നു. സച്ചിന്‍ ആര്‍ ചന്ദ്രനും അരുണ്‍ ചന്ദുവും ചേര്‍ന്ന് തിരക്കഥയെഴുതിയ ഈ ചിത്രത്തില്‍ ഗോകുല്‍ സുരേഷ് , ധ്യാന്‍ ശ്രീനിവാസന്‍ , അജു വര്‍ഗീസ് , ഇന്ദ്രന്‍സ്,പുതുമുഖം ശരണ്യ ശര്‍മ്മ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
 
D14 എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മ്മിച്ച ചിത്രത്തിന് സംഗീതം പ്രശാന്ത് പിള്ളയും ശങ്കര്‍ ശര്‍മ്മയും, ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ശരത് ഷാജിയുമാണ്.
 
അരുണ്‍ ചന്ദു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'ഗഗനചാരി'. അജു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സേതുരാമയ്യര്‍ വീടുകളിലേക്ക്,സിബിഐ 5 ഒടിടി റിലീസ് പ്രഖ്യാപിച്ചു