Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച സീന ദാദിയെ ഓര്‍മയുണ്ടോ?

മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച സീന ദാദിയെ ഓര്‍മയുണ്ടോ?
, ശനി, 4 സെപ്‌റ്റംബര്‍ 2021 (10:59 IST)
29 വര്‍ഷം മുന്‍പ് തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രമാണ് പപ്പയുടെ സ്വന്തം അപ്പൂസ്. മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഈ ഫാസില്‍ ചിത്രമുണ്ട്. ശോഭന, സീന ദാദി, മാസ്റ്റര്‍ ബാദുഷ, സുരേഷ് ഗോപി എന്നിവരാണ് പപ്പയുടെ സ്വന്തം അപ്പൂസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 
 
പപ്പയുടെ സ്വന്തം അപ്പൂസിന് ശേഷം  സീന ദാദിയെ പിന്നെ മലയാള സിനിമയില്‍ കണ്ടിട്ടില്ല. കന്നഡ ചിത്രങ്ങളില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പം സീന അഭിനയിച്ചിരുന്നു. 1994ലെ കന്നഡയിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് 'മുത്തണ്ണ'യില്‍ ശിവ് രാജ് കുമാറിനൊപ്പം ഹീറോയിനായി തിളങ്ങിയിരുന്നു. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രാജ രവീന്ദ്രന്റെ ചിത്രങ്ങളിലും സീന ദാദി നായികയായി തിളങ്ങിയിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റാഫി നിര്‍ബന്ധിച്ചു,ആദ്യമായി സിനിമയില്‍ ഡാന്‍സ് ചെയ്തത് നടന്‍ ലാല്‍, പഞ്ചാബി ഹൗസിന്റെ 23 വര്‍ഷങ്ങള്‍, വീഡിയോ