Publish Date: Sat, 21 Aug 2021 (12:43 IST)
Updated Date: Sat, 21 Aug 2021 (12:50 IST)
നടന്‍ ബാലയുടെ വിവാഹത്തെക്കുറിച്ചുളള വാര്‍ത്തകളാണ് പുറത്തു വരുന്നത്. താരത്തിന്റെ വിവാഹവാര്‍ത്തയില്‍ സ്ഥിരീകരണവുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്. ബാല പങ്കുവെച്ച ഒരു വീഡിയോയിലാണ് ശ്രീശാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.ബാല അണ്ണനും ഭാര്യയ്ക്കും എന്റെ പ്രിയ പത്‌നിക്കുമൊപ്പം എന്നാണ് ശ്രീശാന്ത് പറയുന്നത്.
ബാലയുടെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് വീഡിയോയില്‍ കാണാനാകുന്നത്.
സമയം വിവാഹം കഴിഞ്ഞോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടന്റെ ഭാഗത്തുനിന്ന് വന്നിട്ടില്ല. സെപ്തംബര്‍ അഞ്ചാം തീയതി ജീവിതത്തില്‍ പുതിയ വഴിത്തിരിവ് ഉണ്ടാകും എന്നു മാത്രം ബാല നേരത്തെ പറഞ്ഞിരുന്നു.