Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ശാകുന്തളം' നിര്‍മ്മാതാവിന് ഉണ്ടാക്കിയ നഷ്ട കണക്ക്, വന്‍ പരാജയമായി സമാന്തയുടെ ചിത്രം

Shaakuntalam  ശാകുന്തളം

കെ ആര്‍ അനൂപ്

, വ്യാഴം, 4 മെയ് 2023 (11:25 IST)
നിര്‍മാതാവിന് നഷ്ടങ്ങള്‍ ഉണ്ടാക്കി സമാന്ത നായികയായി എത്തിയ ശാകുന്തളം. സമാന്തയുടെ 'ശാകുന്തളം' നിരാശപ്പെടുത്തി. 65 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ആദ്യ ആഴ്ചയില്‍ ഏഴു കോടി രൂപയാണ് സ്വന്തമാക്കിയത്.
 
ഏപ്രില്‍ 14ന് പ്രദര്‍ശനത്തിന് എത്തിയ സിനിമയുടെ ലൈഫ് ടൈം കളക്ഷന്‍ വെറും 7 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാവ് ദില്‍ രാജുവിന് ശാകുന്തളം ഉണ്ടാക്കിയ നഷ്ടം 22 കോടിയാണെന്നും പറയപ്പെടുന്നു.
ശാകുന്തളം ഒടിടി റൈറ്റ്‌സ് വിറ്റുപോയ വകയില്‍ നിര്‍മ്മാതാവ് വലിയ തുക സ്വന്തമാക്കി എന്നും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു.സാറ്റലൈറ്റ് റൈറ്റിലും വലിയ തുക നേടാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Malayalam :നോമിനേഷന്‍ ലിസ്റ്റില്‍ ഇവര്‍,വീക്കിലി ടാസ്‌ക് വിജയിച്ചത് അഖിലും സംഘവും