Publish Date: Thu, 16 Mar 2023 (15:01 IST)
Updated Date: Thu, 16 Mar 2023 (15:04 IST)
സാമന്ത ശാകുന്തളത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ്. കഴിഞ്ഞദിവസം ഹൈദരാബാദിലെ ശ്രീ പെദ്ദമ്മ തള്ളി ക്ഷേത്രം നടിയും സിനിമയിലെ നായകനുമായ ദേവ് മോഹനും സന്ദര്‍ശിച്ചിരുന്നു. ക്ഷേത്രദര്‍ശനത്തിനു ശേഷമാണ് ഇരുവരും പ്രമോഷന്‍ ജോലികള്‍ ആരംഭിച്ചത്.
'ശാകുന്തളം' ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ എത്തും.ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന സിനിമ ശകുന്തളയുടെയും പ്രണയകഥയാണ് പറയുക. മലയാളം
, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും.
അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.