ഓരോ സമയത്തും ചെയ്യുന്ന പ്രദക്ഷിണങ്ങള്‍ക്ക് ഗുണവും വെവ്വേറെയാണ്. കാലത്ത് ചെയ്യുന്ന പ്രദക്ഷിണം രോഗനാശം ഉണ്ടാക്കുകയും മദ്ധ്യാഹ്നത്ത് ചെയ്യുന്ന പ്രദക്ഷിണം സര്‍വ ആഗ്രഹങ്ങളും സാധിച്ചു തരുമെന്നാണ് വിശ്വാസം. കൂടാതെ സായാഹ്ന കാലത്ത് ചെയ്യുന്ന പ്രദക്ഷിണം എല്ലാ പാപങ്ങളില്‍ നിന്നും മുക്തമാക്കുമെന്നും അര്‍ദ്ധരാത്രിയില്‍ ചെയ്താല്‍ മുക്തി ലഭിക്കുമെന്നും വിശ്വാസമുണ്ട്. സൂര്യോദയം മുതല്‍ അസ്തമനം വരെ ഇടവിടാതെ പ്രദക്ഷിണം ചെയ്താല്‍ ആഗ്രഹിക്കുന്നതെന്നും സഫലമാകുമെന്നും വിശ്വാസമുണ്ട്.