അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെയാണ് തന്റെ നേരം തെളിഞ്ഞതെന്ന് നടനും ഗാനരചയിതാവുമായ ശബരീഷ് വര്‍മ്മ. സിനിമയുടെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താരം എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് എന്നാണ് സിനിമ റിലീസ് ആയ ദിവസത്തെ ശബരീഷ് വിശേഷിപ്പിച്ചത്.
'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് 8 വര്‍ഷം മുമ്പ് ഈ ദിവസം സംഭവിച്ചു. ഇതുവരെ എന്നെ പിന്തുണക്കുകയും എനിക്കൊപ്പം യാത്ര ചെയ്യുകയും ചെയ്ത എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. എന്നെ പിന്തുണച്ചതിന് എന്റെ മാതാപിതാക്കളായ ചേട്ടനും എട്ടത്തിയമ്മയ്ക്കും നന്ദി. തുടക്കം മുതല്‍ തന്നെ പിന്തുണ നല്‍കിയ പ്രേക്ഷകര്‍ക്ക് നന്ദി'- ശബരീഷ് കുറിച്ചു.
മനുഷ്യരുടെ ചീത്തനേരവും, നല്ലനേരവും ജീവിതത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങളാണ് സിനിമ പറഞ്ഞത്. നിവിന്‍ പോളി, നസ്രിയ എന്നിവരുടെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നുകൂടിയാണിത്.