Publish Date: Sat, 16 Apr 2022 (09:54 IST)
Updated Date: Sat, 16 Apr 2022 (09:57 IST)
മേപ്പടിയാന്റെ വിജയം ഉണ്ണിമുകുന്ദനെ വളരെ പെട്ടെന്ന് തന്നെ രണ്ടാമതും ചിത്രം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചു.ഷഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന് ഇന്നുമുതല്‍ തുടക്കമാകും. പൂജ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിക്കും.
ഇതൊരു റൊമാന്റിക് കോമഡിയാണ്, ഒരു ഫാമിലി എന്റര്‍ടെയ്നര്‍ ആണെന്ന് ഉണ്ണിമുകുന്ദന്‍ വെളിപ്പെടുത്തി. യുഎംഎഫിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ അനൂപ് ആണ് നിര്‍വഹിക്കുന്നത്.
സിനിമയിലെ മറ്റു താരങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ചിത്രത്തില്‍ 2 നായികമാര്‍ ഉണ്ടെന്ന് കേള്‍ക്കുന്നു.എല്‍ദോ ഐസക്ക് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.ഷാന്‍ റഹ്മാന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.