Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരുഖ് ഖാന്‍ ചിത്രത്തിന് പേര് - സങ്കി !

webdunia

വിസ്‌മയ ദിലീഷ്

വ്യാഴം, 31 ഒക്‌ടോബര്‍ 2019 (18:00 IST)
ബിഗില്‍ എന്ന ബ്ലോക്ബസ്റ്ററിന് ശേഷം അറ്റ്‌ലി ഒരു ബോളിവുഡ് ചിത്രമാണ് സംവിധാനം ചെയ്യാനൊരുങ്ങുന്നത്. ഷാരുഖ് ഖാന്‍ നായകനാകുന്ന ആ ചിത്രത്തിന് ‘സങ്കി’ എന്ന് പേരിട്ടതായി സൂചനകള്‍ ലഭിക്കുന്നു. ഷാരുഖിന്‍റെ ജന്‍‌മദിനമായ നവംബര്‍ രണ്ടാം തീയതി ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
വളരെ എക്‍സന്‍‌ട്രിക്കായ, പെട്ടെന്ന് പ്രകോപിതനാകുകയും പൊട്ടിത്തെറിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന നായകനെയാണ് ചിത്രത്തില്‍ ഷാരുഖ് അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. അതിനാലാണത്രേ സങ്കി എന്ന് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
 
ബിഗില്‍ ചിത്രീകരണം നടക്കുമ്പോള്‍ തന്നെ ഷാരുഖും അറ്റ്‌ലിയും തമ്മിലുള്ള ഡിസ്കഷന്‍ തുടരുകയായിരുന്നുവത്രേ. ‘സീറോ’ എന്ന സിനിമ തകര്‍ന്ന് തരിപ്പണമായതിന് പിന്നാലെ ഷാരുഖ് സിനിമാലോകത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇനി ഒരു വമ്പന്‍ ഹിറ്റിലൂടെ മാത്രമേ മടങ്ങിവരികയുള്ളൂ എന്നതാണ് ഷാരുഖിന്‍റെ തീരുമാനം. അതിനുപറ്റിയ ഒരു സംവിധായകനെ അന്വേഷിക്കുകയായിരുന്നു കിംഗ് ഖാന്‍. 
 
രാജ്‌കുമാര്‍ ഹിറാനി, മധുര്‍ ഭണ്ഡാര്‍ക്കര്‍, രോഹിത് ഷെട്ടി തുടങ്ങി പലരെയും ആലോചിചെങ്കിലും ഒടുവില്‍ ഷാരുഖ് തന്‍റെ അടുത്ത ചിത്രത്തിന് സംവിധായകനായി അറ്റ്‌ലിയെ തീരുമാനിക്കുകയായിരുന്നു. ഒരു റീമേക്ക് സിനിമയാകില്ല ‘സങ്കി’ എന്നാണ് റിപ്പോര്‍ട്ടുകള്‍. തന്‍റെ ആദ്യ ഹിന്ദിച്ചിത്രത്തിനായി ഒരു ഫ്രഷ് തിരക്കഥ അറ്റ്‌ലി തയ്യാറാക്കിയിട്ടുണ്ടത്രേ. എന്തായാലും തമിഴകത്തെ മോസ്റ്റ് വാണ്ടഡ് സംവിധായകനായ അറ്റ്‌ലി ഇനി ഹിന്ദിയുടെ പ്രിയ സംവിധായകനായി മാറുമെന്ന് പ്രതീക്ഷിക്കാം. 

Share this Story:

Follow Webdunia Hindi

അടുത്ത ലേഖനം

ചിത്രങ്ങൾ തരംഗമായതിന് പിന്നാലെ സിനിമാ പ്രവേശനത്തെ കുറിച്ച് മാളവിക !