ഒറ്റവര്‍ഷം രണ്ട് ആയിരം കോടി ക്ലബ്ബിലെത്തിയ ചിത്രങ്ങള്‍ വേറെ എന്തുവേണം ഷാരൂഖിന്. 2023 ജനുവരി ആദ്യം എത്തിയ പഠാന് പിന്നാലെയെത്തിയ ജവാനും ആയിരം കോടി കടന്നു. ഈ വിജയങ്ങള്‍ ആഘോഷിക്കാന്‍ തന്നെ നിര്‍മാതാക്കള്‍ തീരുമാനിച്ചു. ആരാധകര്‍ക്ക് മുന്നിലേക്ക് ഒരു ഓഫര്‍ ജവാന്‍ ടീം നല്‍കിയിരിക്കുകയാണ്.
ഈ വാരാന്ത്യത്തില്‍ ജവാന്‍ സിനിമ കാണാന്‍ തിയേറ്ററുകളില്‍ എത്തുന്നവര്‍ക്കാണ് ഓഫര്‍. ഒരു ടിക്കറ്റ് വാങ്ങിയാല്‍ മറ്റൊരു ടിക്കറ്റ് സൗജന്യമായി കിട്ടും. ടിക്കറ്റുകള്‍ ഓണ്‍ലൈനായി എടുക്കണമെന്ന കാര്യം ഓര്‍ക്കണം.ബുക്ക് മൈ ഷോ, പേടിഎം മൂവീസ്, പിവിആര്‍ ഐനോക്‌സ്, സിനിപൊളിസ് എന്നിവയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങള്‍ വഴി ടിക്കറ്റ് എടുക്കണം. ഓഫറുകള്‍ ഏതൊക്കെ ദിവസങ്ങളിലാണ് ലഭിക്കുക എന്നത് കൂടി അറിയാം.
ഇത്തരം ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് വ്യാഴം, വെള്ളി, ശനി ഞായര്‍ മാത്രമേ ഓഫര്‍ ലഭിക്കുകയുള്ളൂ.