Select Your Language

Notifications

webdunia
webdunia
webdunia
webdunia

16 വര്‍ഷങ്ങള്‍ക്കുശേഷം പ്രഭാസിനൊപ്പം നയന്‍താര,പുതിയ വിവരങ്ങള്‍

16 വര്‍ഷങ്ങള്‍ക്കുശേഷം പ്രഭാസിനൊപ്പം നയന്‍താര,പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (10:33 IST)
വിഷ്ണു മഞ്ജു നായകനായി പുതിയ തെലുങ്ക് സിനിമയാണ് കണ്ണപ്പ. വിഷ്ണുവിന്റെ സ്വപ്ന സിനിമ കൂടിയാണ് ഇത്. ചിത്രത്തില്‍ ശിവനായി പ്രഭാസ് ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. പ്രഭാസിനൊപ്പം പാര്‍വതിയായി നയന്‍താര വേഷമിടുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
16 വര്‍ഷങ്ങള്‍ക്കുശേഷം പ്രഭാസും നയന്‍താരയും ഒന്നിക്കുന്ന ചിത്രം ആകും ഇത്. 2007ല്‍ പുറത്തിറങ്ങിയ യോഗി എന്ന ചിത്രത്തിലാണ് ഇരുവരും നേരത്തെ ഒന്നിച്ചത്. സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല.
 
നേരത്തെ പ്രഭാസിനൊപ്പമുള്ള ചിത്രം നടന്‍ വിഷ്ണു പങ്കുവെച്ചിരുന്നു. കണ്ണപ്പ എന്ന ഹാഷ് ടാഗിനൊപ്പം 
ഹര്‍ ഹര്‍ മഹാദേവ എന്നായിരുന്നു നടന്‍ എഴുതിയത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍ഡിഎക്‌സ് ഇനി തെലുങ്കിലേക്കും ! പുതിയ വിവരങ്ങള്‍