Webdunia - Bharat's app for daily news and videos

Install App

Shah Rukh Khan: 'വയസായില്ലേ, വിരമിച്ചൂടേ?'; ഷാരൂഖിനെ പരിഹസിക്കാന്‍ വന്നവന് ഇതിലും മികച്ച മറുപടി ഇല്ല!

വിശ്രമത്തിനിടെ കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഷാരൂഖ് ഖാനെത്തി.

നിഹാരിക കെ.എസ്
ഞായര്‍, 17 ഓഗസ്റ്റ് 2025 (14:02 IST)
ദേശീയ അവാര്‍ഡ് നേട്ടത്തിന്റെ ആവേശത്തിലാണ് ഷാരൂഖ് ഖാന്‍. കരിയറിലെ ആദ്യത്തെ ദേശീയ പുരസ്‌കാരമാണ് ജവാനിലൂടെ ഷാരൂഖ് ഖാനെ തേടിയെത്തിയിരിക്കുന്നത്. തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ ഷാരൂഖ് ഖാന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. വിശ്രമത്തിനിടെ കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഷാരൂഖ് ഖാനെത്തി.
 
രസകമരമായ നിമിഷങ്ങള്‍ക്കാണ് ഇത് വഴിയൊരുക്കിയത്. ആരാധകരുടെ പല ചോദ്യങ്ങള്‍ക്കും ഷാരൂഖ് ഖാന്‍ മറുപടി നല്‍കുന്നുണ്ട്. നിങ്ങളുടെ ഷോള്‍ഡര്‍ ഇപ്പോള്‍ എങ്ങനെയുണ്ടെന്നാണ് ഒരാള്‍ ചോദിച്ചത്. 'സ്റ്റാര്‍ഡമിന്റെ ഭാരം കാര്യക്ഷമമായി തന്നെ താങ്ങുന്നുണ്ട്. സുഖപ്പെട്ടുവരികയാണ് സുഹൃത്തേ, ചോദിച്ചതിന് നന്ദി' എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.
 
എപ്പോഴാണ് പുതിയ സിനിമയായ കിങ് റിലീസ് ചെയ്യുക എന്ന് ചോദിച്ചയാളോട് ഷാരൂഖ് ഖാന്‍ പറഞ്ഞത് 'കുറച്ച് ഷൂട്ട് ചെയ്തു. ഉടനെ വീണ്ടും ഷൂട്ട് ആരംഭിക്കും. ലെഗ് ഷോട്ട്‌സ് മാത്രം, പിന്നെ അപ്പര്‍ ബോഡിയിലേക്ക് മാറും. ദൈവാനുഗ്രഹത്താല്‍ വേഗം തീരും. സിദ്ധാര്‍ത്ഥ് തീര്‍ക്കാനായി കഷ്ടപ്പെടുന്നുണ്ട്' എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.
 
ഇതിനിടെ ഒരാള്‍ ഷാരൂഖ് ഖാനെ കളിയാക്കാനും ശ്രമിച്ചു. പതിവ് പോലെ പരിഹാസത്തിന്റെ മുനയൊടിച്ച് വിടുന്നുണ്ട് ഷാരൂഖ് ഖാന്‍. 'വയസായില്ലേ ഇനിയെങ്കിലും വിരമിക്കൂ. പുതിയ കുട്ടികള്‍ മുന്നോട്ട് വരട്ടെ' എന്നായിരുന്നു ഒരാളുടെ പരിഹാസം. പിന്നാലെ ഷാരൂഖ് ഖാന്‍ മറുപടിയുമായി എത്തി.
 
''സഹോദരാ, നിന്റെ ചോദ്യങ്ങളിലെ കുട്ടിത്തം അവസാനിച്ച ശേഷം കാര്യമുള്ള എന്തെങ്കിലും ചോദ്യവുമായി വരൂ. അതുവരെ താല്‍ക്കാലികമായി വിരമിച്ചേക്കൂ'' എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ മദ്യപാന മത്സരം; കുഴഞ്ഞുവീണ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

ജപ്പാനും ഇന്ത്യയും ഒപ്പുവച്ചത് 13 സുപ്രധാന കരാറുകളില്‍; പ്രധാനമന്ത്രി ചൈനയിലേക്ക് യാത്ര തിരിച്ചു

രോഗികളെ പരിശോധിക്കുന്നതിനിടെ യുവ കാര്‍ഡിയാക് സര്‍ജന്‍ കുഴഞ്ഞുവീണു മരിച്ചു; നീണ്ട ജോലി സമയത്തെ പഴിചാരി ഡോക്ടര്‍മാര്‍

കെഎസ്ആര്‍ടിസി ഓണം സ്പെഷ്യല്‍ സര്‍വീസ് ബുക്കിംഗ് തുടങ്ങി, ആപ്പ് വഴി ബുക്ക് ചെയ്യാം

അമേരിക്കയുടെ വിലകളഞ്ഞു: ഇന്ത്യക്കെതിരെ ട്രംപ് കനത്ത താരിഫ് ചുമത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി യുഎസ് മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ്

അടുത്ത ലേഖനം
Show comments