Coolie: കൂലിയിലെ ദാഹ ആകേണ്ടിയിരുന്നത് ഷാരൂഖ് ഖാൻ; രക്ഷപ്പെട്ട് ഓടിയതാണെന്ന് ആരാധകര്‍

ആമിർ ഖാൻ, നാഗാർജ്ജുന, സൗബിൻ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

നിഹാരിക കെ.എസ്
തിങ്കള്‍, 18 ഓഗസ്റ്റ് 2025 (12:42 IST)
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി കൈകോര്‍ത്ത സിനിമയാണ് കൂലി. വമ്പൻ ഹൈപ്പിലെത്തിയ സിനിമയ്ക്ക് പക്ഷേ സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നിന്നും ലഭിക്കുന്നത്. പാൻ ഇന്ത്യൻ സിനിമയായി റിലീസ് ചെയ്ത പടത്തിൽ ആമിർ ഖാൻ, നാഗാർജ്ജുന, സൗബിൻ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
 
തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുന വില്ലനായപ്പോള്‍ കന്നഡ സൂപ്പര്‍ ഉപേന്ദ്ര അതിഥി വേഷത്തിലെത്തി. മലയാളത്തിന്റെ സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കൂലിയെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന ഹൈപ്പുകളില്‍ പ്രധാനപ്പെട്ടത് ആമിര്‍ ഖാന്റെ വില്ലന്‍ വേഷമായിരുന്നു. 
 
ആമിർ അവതരിപ്പിച്ച ദാഹ പക്ഷേ പ്രതീക്ഷയ്‌ക്കൊത്തുയർന്നില്ല. രസകരമായൊരു വസ്തുത എന്തെന്നാല്‍ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ആമിറിനെ അല്ല എന്നതാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആമിര്‍ ഖാന്‍ അവതരിപ്പിച്ച ദാഹയായി ലോക്കിയുടെ മനസില്‍ ആദ്യമുണ്ടായിരുന്നത് ഷാരൂഖ് ഖാനായിരുന്നു. ബോളിവുഡിന്റെ കിങ് ഖാനെ രജനികാന്തിനെതിരെ കൊണ്ടു നിര്‍ത്താനായിരുന്നു ലോക്കി ആഗ്രഹിച്ചത്.
 
ഇതിനായി അദ്ദേഹം ഷാരൂഖ് ഖാനെ സമീപിച്ചിരുന്നു. എന്നാല്‍ ഷാരൂഖ് ഖാന്‍ ഈ വേഷം നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഷാരൂഖ് ഖാന്റെ തീരുമാനത്തെ അനുകൂലിക്കുകയാണ് ആരാധകർ. ഷാരൂഖ് ഖാന്റെ തീരുമാനം ശരിയായിരുന്നുവെന്നാണ് മറ്റ് പലരും പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയത് അസ്വാഭാവികം, പക്ഷേ ഞാന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല: രമേശ് ചെന്നിത്തല

കേരളത്തിലെ ആദ്യ ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബുമായി രാജഗിരി ആശുപത്രി

യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ്

കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി, ക്ലാസ് മുറികള്‍ ബഹിഷ്‌കരിക്കും

Montha Cyclone: 'മോന്‍ത' ചുഴലിക്കാറ്റ് തീരംതൊടാന്‍ മണിക്കൂറുകള്‍ മാത്രം; ഈ സംസ്ഥാനങ്ങളില്‍ ജാഗ്രത, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

അടുത്ത ലേഖനം
Show comments