Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകത്തിലെ ഏറ്റവും സമ്പന്നനായ താരം, ടോം ക്രൂസിനെയും പിന്നിലാക്കി ഷാറൂഖ് ഖാൻ

ലോകത്തിലെ ഏറ്റവും സമ്പന്നനായ താരം, ടോം ക്രൂസിനെയും പിന്നിലാക്കി ഷാറൂഖ് ഖാൻ
, വ്യാഴം, 12 ജനുവരി 2023 (15:48 IST)
ലോകത്തിലെ ഏറ്റവും ധനികരായ അഞ്ച് നടന്മാരുടെ പട്ടികയിൽ സൂപ്പർ താരം ടോം ക്രൂയിസിനെ പിന്നിലാക്കി ഷാറൂഖ് ഖാൻ. കഴിഞ്ഞ ഞായറാഴ്ച വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പട്ടികയിലാണ് ഷാറൂഖ് നാലാം സ്ഥാനത്തെത്തിയത്. അമേരിക്കൻ കൊമേഡിയനും നടനുമായി ജെറി സീൻഫെൽഡാണ് പട്ടികയിൽ ഒന്നാമത്.
 
ടോപ് 10 പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ഏക നടനാണ് ഷാറൂഖ്. ഷാറൂഖിൻ്റെ വീടായ മന്നത്തിന് മാത്രമാണ് 200 കോടി രൂപ വരുമെന്നാണ് കണക്ക്. 1 ബില്യൺ ഡോളർ ആസ്തിയാണ് ജെറി സീൻഫെൽഡിനുള്ളത്. ടൈലർ പെറിയാണ് ലിസ്റ്റിൽ രണ്ടാമത്, ഡ്വയ്ൻ ജോൺസൺ പട്ടികയിൽ മൂന്നാം സ്ഥാനത്തും അഞ്ചാം സ്ഥാനത്ത് ടോം ക്രൂയിസുമാണുള്ളത്. ജാക്കി ചാൻ,ജോർജ് ക്ലൂണി, റോബർട്ട് ഡി നീറോ എന്നിവരാണ്  6 മുതൽ 8 സ്ഥാൻത്തുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നന്‍ബാസിനും നന്‍ബിസിനും നന്ദി';'വാരിസ്'വിജയത്തില്‍ നടന്‍ ഗണേഷ് വെങ്കട്ട്റാം