Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും പൃഥ്വിരാജ് കാണിച്ച ബ്രില്യന്‍സ് എനിക്ക് പ്രേരണയായി:ഷാജി കൈലാസ്

ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും പൃഥ്വിരാജ് കാണിച്ച ബ്രില്യന്‍സ് എനിക്ക് പ്രേരണയായി:ഷാജി കൈലാസ്

കെ ആര്‍ അനൂപ്

, ശനി, 16 ഒക്‌ടോബര്‍ 2021 (08:51 IST)
ഷാജി കൈലാസ് ചിത്രം കടുവ കുറിച്ച് സംവിധായകന്‍ ഷാജി കൈലാസ് പറയുന്നു. മോഹന്‍ലാലിനൊപ്പം എലോണ്‍ ആരംഭിച്ചതോടെ പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് സംവിധായകന്‍ സിനിമയെ കുറിച്ച് പറയുന്നത്. 
 
ഷാജി കൈലാസിന്റെ വാക്കുകള്‍
 
രാജുവില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ സാങ്കേതികതയെ കുറിച്ചുള്ള അവഗാഹമാണ്. സിനിമ ആത്യന്തികമായി സാങ്കേതികതയുടെയും കൂടി കലയാണല്ലോ... ഓരോ ലെന്‍സിന്റെയും പ്രത്യേകത... ലോകസിനിമയില്‍ സംഭവിക്കുന്ന സാങ്കേതികവും അല്ലാത്തതുമായ മാറ്റങ്ങള്‍... എല്ലാം രാജു മനപ്പാഠമാക്കുന്നു... കാലികമാക്കുന്നു. കഥ കേള്‍ക്കുമ്പോള്‍ തൊട്ടു തുടങ്ങുന്ന രാജുവിന്റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്. ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ രാജു കാണിക്കുന്ന സൂക്ഷ്മതയും ജാഗ്രതയും പ്രശംസനീയമാണ്. നന്ദനത്തില്‍ തുടങ്ങി കടുവയില്‍ എത്തി നില്‍ക്കുന്ന രാജുവിന്റെ ചലച്ചിത്രയാത്ര വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടല്‍ സിനിമാക്കാരന്റെ യാത്രയായി കാണാനാണ് എനിക്ക് ഇഷ്ടം.

ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യന്‍സ് എനിക്ക് പ്രേരണയായി. കടുവയുടെ ഓരോ സീനിലും ഈ നടന്റെ ചെറുപ്പത്തിന്റെ വീര്യമുള്ള ഊര്‍ജത്തെ ആവാഹിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എടുത്തു മുന്നേറുന്ന സംവിധായകനെ തന്നെ വിസ്മയപ്പെടുത്താന്‍ ശ്രമിക്കുന്ന നായകനായി രാജു പരിണമിക്കുന്നത് അത്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ് ഞാന്‍. 
 
രാജുവിന് ദീര്‍ഘായുസ്സ്... ഒരുപാട് കാലം രാജുവിന്റെ പിറന്നാള്‍ സദ്യയുണ്ണാന്‍ മല്ലിക ചേച്ചിക്കും കഴിയട്ടെ. മകന്റെ നേട്ടങ്ങള്‍ കണ്ട് സുകുവേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും...ഹാപ്പി ബര്‍ത്ത് ഡേ രാജൂ.. കടുവയുടെ നാമത്തില്‍ താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍ നേരുന്നു...   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എടച്ചേന കുങ്കനാവാന്‍ പറ്റില്ലെന്ന് സുരേഷ് ഗോപി; കാരണം മമ്മൂട്ടിയുമായുള്ള പിണക്കം, പഴശ്ശിരാജയുടെ അണിയറ വിശേഷങ്ങള്‍