Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിനിസ്ക്രീനിൽ തരംഗമായ ഇന്ത്യയുടെ സൂപ്പർ ഹീറോ ശക്തിമാൻ ബിഗ്‌സ്ക്രീനിലേക്ക്

മിനിസ്ക്രീനിൽ തരംഗമായ ഇന്ത്യയുടെ സൂപ്പർ ഹീറോ ശക്തിമാൻ ബിഗ്‌സ്ക്രീനിലേക്ക്
, വ്യാഴം, 10 ഫെബ്രുവരി 2022 (21:54 IST)
ഇന്ത്യൻ ടെലിവിഷൻ പരമ്പരകളിൽ ഏറ്റവും പ്രചാരമുണ്ടായിരുന്ന പരമ്പരയായിരുന്നു ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‍ത 'ശക്തിമാൻ'. 1997 മുതൽ 200 പകുതിവരെ രാജ്യത്തിനെ മൊത്തം ടെലിവിഷന് മുൻപിൽ പിറ്റിച്ചിരു‌ത്തിയ ശക്തിമാൻ ബിഗ്‌ സ്ക്രീനിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സോണി പിക്‌ചേഴ്‌സ് ഇന്ത്യ.
 
 ശക്തിമാൻ ബിഗ് സ്‍ക്രീനേലക്ക് എത്തിക്കാൻ ബ്ര്യൂവിംഗ് തോട്‍സ് പ്രൈവറ്റ് ലിമിറ്റഡും ഭീഷ്‍ം ഇന്റര്‍നാഷണലുമായി കരാര്‍ ഒപ്പിട്ടെന്നാണ് സോണി ഇന്റര്‍നാഷണല്‍ അറിയിച്ചിരിക്കുന്നത്. 3 ഭാഗങ്ങളിലായി എത്തുന്ന സിനിമയിൽ ആരായിരിക്കും ഹീറോ എന്നതടക്കമു‌ള്ള കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല.
 
സൂപ്പര്‍ഹീറോ നായകൻമാരായിട്ടുള്ള ചിത്രങ്ങള്‍ ഇന്ത്യയില്‍ വൻ വിജയമാകുമെന്ന സാഹചര്യത്തിലാണ് സോണി ഇന്റര്‍നാഷണലിന്റെ പ്രഖ്യാപനം. തൊണ്ണൂറുകളില്‍ ആരാധകര്‍ ഏറ്റെടുത്ത അമാനുഷിക നായകൻ വെള്ളിത്തിരയിലേക്ക് എത്തുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നുള്ള ആകാംക്ഷ‌യിലാണ് പ്രേക്ഷകർ.  ദൂരദര്‍ശനില്‍ 'ശക്തിമാൻ' സീരിയല്‍ 450 എപ്പിസോഡുകളായിരുന്നു സംപ്രേഷണം ചെയ്‍തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാലിനേക്കാള്‍ പ്രതിഫലം അംബികയ്ക്ക്; മോഹന്‍ലാലിനേക്കാള്‍ താരമൂല്യമുള്ള നടി, പിന്നീട് സംഭവിച്ചത് ചരിത്രം