Publish Date: Thu, 10 Feb 2022 (14:55 IST)
Updated Date: Thu, 10 Feb 2022 (14:59 IST)
ദീപാവലി റിലീസായി നവംബര്‍ 4ന് തിയറ്ററുകളിലെത്തിയ വിശാല്‍-ആര്യ ചിത്രമാണ് എനിമി.ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്ത സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ സോണി ലിവിലൂടെ ഫെബ്രുവരി 18നാണ് പ്രദര്‍ശനത്തിനെത്തുക.
മലയാളി നടി മംമ്ത മോഹന്‍ദാസും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. പ്രകാശ് രാജ്, തമ്പി രാമയ്യ, കരുണാകരന്‍, മൃണാലിനീ ദേവി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
മിനി സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് വിനോദ്കുമാറാണ് നിര്‍മ്മാണം.