Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പൊയ്‌മുഖം അണിയാതെ ആത്മാർത്ഥതയോടെ കളിക്കുന്ന ഒരേയൊരാൾ രജിത് കുമാർ ആണ്‘ - ഇപ്പോൾ ബിഗ് ബോസിനോട് വിശ്വാസമില്ലെന്ന് ഷമ്മി തിലകൻ

‘പൊയ്‌മുഖം അണിയാതെ ആത്മാർത്ഥതയോടെ കളിക്കുന്ന ഒരേയൊരാൾ രജിത് കുമാർ ആണ്‘ - ഇപ്പോൾ ബിഗ് ബോസിനോട് വിശ്വാസമില്ലെന്ന് ഷമ്മി തിലകൻ

ചിപ്പി പീലിപ്പോസ്

, ശനി, 7 മാര്‍ച്ച് 2020 (09:03 IST)
ബിഗ് ബോസ് റിയാലിറ്റി ഷോ ഓരോ ദിവസം കഴിയും തോറും മുന്നേറുകയാണ്. ഇപ്പോഴിതാ, ഷോയ്ക്കെതിരെ നടൻ ഷമ്മി തിലകൻ രംഗത്തെത്തിയിരിക്കുന്നു. ബിഗ് ബോസിനോടുള്ള വിശ്വാസ്യത നഷ്ടമായെന്ന് ഷമ്മി തിലകൻ ഫെസ്ബുക്കിൽ കുറിച്ചു. 
 
പൊയ്മുഖം അണിയാതെ, ആത്മാര്‍ത്ഥമായി, ധൈര്യസമേതം കളിക്കുന്ന ഒരേയൊരു കളിക്കാരന്‍ രജിത് കുമാർ മാത്രമാണെന്ന് ഷമ്മി തിലകൻ ഫെസ്ബുക്കിൽ കുറിച്ചു. 
 
ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
#പറയാതെ_വയ്യ..!! #Injustice_Injustice_Injustice #bigboss. #ബിഗ്‌ബോസ് ഗെയിംഷോ ഇഷ്ടമാണ്.
 
?? എല്ലാ എപ്പിസോഡുകളും മുടക്കമില്ലാതെ കാണുകയും സ്വയം വിലയിരുത്തുകയും ചെയ്യാറുണ്ട്.???? മത്സരാര്‍ത്ഥികളെല്ലാരും ‘അവരവര്‍ക്ക് നല്ലത് എന്ന് തോന്നുന്ന’ രീതിയില്‍ ഗെയിം കളിക്കുന്നു.?? മിക്കവരും എന്റെ സഹപ്രവര്‍ത്തകരും, അവരവരുടെ മേഖലകളില്‍ അസൂയാവഹമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചതിനാല്‍ എനിക്ക് ഒത്തിരി ഇഷ്ടം ഉള്ളവരുമാണ്.?? ഒരു ‘കളിയെ’, ‘വലിയകാര്യം’ എന്നുകണ്ട് വിലയിരുത്തുന്നതും, മാര്‍ക്കിടുന്നതുമൊക്കെ; കളിക്കാരോടുള്ള ഇഷ്ടാനിഷ്ടങ്ങള്‍ മുന്‍നിര്‍ത്തി ആകരുത്. മറിച്ച്; കളിയിലെ അവരുടെ പ്രകടന മികവും, ആത്മാര്‍ത്ഥതയും, സത്യസന്ധതയും ഒക്കെയാണ് പരിഗണിക്കപ്പെടേണ്ടത്. ഈ ‘കളിയില്‍’ ഞാന്‍ ഇഷ്ടപ്പെടുന്നതും, മാര്‍ക്ക് നല്‍കുവാന്‍ ഇഷ്ടപ്പെടുന്നതും #ഡോക്ടര്‍_രജിത്കുമാറിന് മാത്രമാണ്..! പൊയ്മുഖം അണിയാതെ, ആത്മാര്‍ത്ഥമായി, ധൈര്യസമേതം കളിക്കുന്ന ഒരേയൊരു കളിക്കാരന്‍ അദ്ദേഹം മാത്രമാണ്..! അദ്ദേഹത്തിന് വിജയാശംസകള്‍..!!???? ഈ’കളി’ നല്ലതാണോ ചീത്തയാണോ എന്ന്; കളി കാണുന്ന പ്രേക്ഷകരായ നമ്മള്‍ വിലയിരുത്തി, നമ്മള്‍ മാര്‍ക്ക് നല്‍കി, നമ്മള്‍ തന്നെ വിജയിയെ കണ്ടെത്തുന്നു എന്ന വിശ്വാസ്യതയായിരുന്നു ഈ ഷോയിലേയ്ക്ക് എന്നെ ആകര്‍ഷിച്ച ഘടകം.??.
 
എന്നാല്‍, കഴിഞ്ഞ ഏതാനും എപ്പിസോഡുകള്‍ ആയി അതിന് മങ്ങലേറ്റുകൊണ്ടിരിക്കുന്നു.???? ഇന്നലത്തെ (മാര്‍ച്ച് 3) എപ്പിസോഡോടു കൂടി ക്ഷമയുടെ നെല്ലിപ്പലകയും കണ്ടതിനാലാണ് വസ്തുതാപരമായ ഈ റിപ്പോര്‍ട്ട് ഷെയര്‍ ചെയ്യുന്നത്.(റിപ്പോര്‍ട്ടര്‍ക്ക് നന്ദി) പ്രിയപ്പെട്ട ബിഗ് ബോസ്..; #വിശ്വാസം എന്നത് ഒരു നേരിയ നൂലിഴയിലാണ് തൂങ്ങിക്കിടക്കുന്നത്. അസഹനീയമായ ഒരു ദീര്‍ഘനിശ്വാസം മതി ആ നൂലിഴ പൊട്ടി തകരാന്‍ എന്ന വസ്തുത അങ്ങ് മനസ്സിലാക്കുന്നത് നല്ലതാണ്. ???? #വിശ്വാസമല്ലേ_എല്ലാം..?!!???? (മല്‍സരാര്‍ത്ഥിയായി എനിക്കും ക്ഷണം ഉണ്ടായിരുന്നു. മറ്റൊരു കരാറില്‍ ഏര്‍പ്പെട്ടു പോയതിനാല്‍ ആ ക്ഷണം നിരസിക്കേണ്ടി വന്നതില്‍ അന്ന് വിഷമിച്ചിരുന്നു. എന്നാല്‍ ഇന്ന് വിഷമം തീരെയില്ലട്ടോ…! ഇനിയും ഇങ്ങനെ #വെറുപ്പിക്കല്‍സ് തന്നെ തുടരാന്‍ ആണ് ഭാവമെങ്കില്‍ ഇനിയുള്ള കാലങ്ങളിലും അരിയാഹാരം കഴിക്കുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് #വിഷമം ഉണ്ടാകാനുള്ള സാധ്യത തീരെയില്ല.)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായമാവുകയല്ലേ, നാളെ ഓർക്കാൻ ഒന്നുരണ്ടു സിനിമകൾ വേണ്ടേ, ലാലായിരുന്നു ഈ ചിത്രത്തിന്റെ പ്രോത്സാഹനം: പ്രിയദർശൻ പറയുന്നു !