Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി ഷംന കാസിം അമ്മയായി

Shamna Kkasim gives birth to baby
, ചൊവ്വ, 4 ഏപ്രില്‍ 2023 (13:41 IST)
മലയാളികളുടെ പ്രിയതാരം ഷംന കാസിം അമ്മയായി. ദുബായിലെ ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയാണ് ഷംന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 
 
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് ആയിരുന്നു താന്‍ അമ്മയാകാന്‍ പോകുന്ന വിവരം ഷംന അറിയിച്ചത്. ഏഴാം മാസത്തില്‍ നടത്തുന്ന ബേബി ഷവറിന്റെ ചിത്രങ്ങളും ഷംന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 
 
ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ജീവിതപങ്കാളി. ദുബായില്‍ വെച്ച് കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം. 
 
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഷംനയുടെ നിക്കാഹ് നടന്നത്. അതിനുശേഷം ഷംനയും ഷാനിദും ലിവിങ് ടുഗെദര്‍ ആയിരുന്നു. 
ഒരാഴ്ചയില്‍ കൂടുതല്‍ തൊണ്ടവേദന നീണ്ടുനിന്നാല്‍ വൈദ്യസഹായം തേടുക 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Madanolsavam Official Trailer ചിരിപ്പിക്കാന്‍ സുരാജിന്റെ 'മദനോത്സവം', ട്രെയിലര്‍, റിലീസ് വിഷുവിന്