‘അബിയുടെ മകൻ എന്ന് അറിയപ്പെടാനാണ് ഇഷ്ടം‘: മനസുതുറന്ന് ഷെയിൻ നിഗം

ഞായര്‍, 10 മാര്‍ച്ച് 2019 (10:52 IST)
കുമ്പളങ്ങി നൈറ്റ്സ് എന്ന മനോഹര ചിത്രത്തിലൂടെ പ്രേക്ഷകരുടേ മനസുകളിൽ വലിയ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് ഷെയിൺ നിഗം എന്ന യുവ നടൻ. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച അഭിപ്രായം ഷെയിൻ സ്വന്തമാക്കിയിരുന്നു. കിസ്‌മത്ത്, ഈട എന്നീ സിനിമകളിലൂടെ നായകനായി എത്തി. ഇപ്പോൾ കുംബളങ്ങി നൈറ്റ്സിലൂടെ ആൾകളുടെ മനസും കീഴടക്കിക്കഴിഞ്ഞു ഷെയിൻ.
 
മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം ഇപ്പോൾ തന്നെ ഷെയിൻ നിഗം എന്ന താരം ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും അബിയുടെ മകൻ എന്ന പേരിൽ അറിയപ്പെടാനാണ് കൂടുതൽ ഇഷ്ടം എന്ന് ഷെയിൻ പറയുന്നു. ‘പുറത്തുപോകുമ്പോൾ പലരും, തിരിച്ചറിഞ്ഞ സംസാരിക്കാൻ വരാറുണ്ട്. അതിൽ കൂടുതൽ പേർക്കും ഞാൻ അബീയുടേയും അബീക്കയുടെയുമൊക്കെ മകനാണ്‘ എന്ന് ഷെയിൻ പറയുന്നു.
 
‘പലർക്കും എന്റെ പേര് അറിയില്ല. ഉപ്പയുടെ സിനിമളും ഷോകളും ഒക്കെ കണ്ടുള്ള ആ ഇഷ്ടം അവർ എനിക്കും തരുന്നു. സിനിമാ ലോകത്തും അറിയപ്പീടുന്നത് നടൻ അബിയുടെ മകൻ എന്നുതന്നെയാണ്. അങ്ങാനെ കേൾക്കുന്നതും അറിയപ്പെടുന്നതുമാണ് ഏറെ ഇഷ്ടം, എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ‘ ഷെയിൻ നിഗം പറഞ്ഞു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ഷെയിൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വീണ്ടും പക് പ്രകോപനം; രാജസ്ഥാൻ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടന്നുകയറാൻ ശ്രമിച്ച പാക് ഡ്രോൺ സൈന്യം വെടിവച്ചുവീഴ്ത്തി