Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shane NIgam: 'സിനിമയിൽ എനിക്ക് സുഹൃത്തുക്കളില്ല': പരാതിയില്ലെന്ന് ഷെയ്ൻ നിഗം

ദ ന്യു ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിൽ അതിഥിയായി എത്തിയതായിരുന്നു ഷെയ്ൻ നിഗം

Shane

നിഹാരിക കെ.എസ്

, ശനി, 26 ജൂലൈ 2025 (14:36 IST)
ബാലതാരമായി സിനിമയിൽ എത്തിയ നടനാണ് ഷെയ്ൻ. സിനിമയിൽ തനിക്ക് സൗഹൃദങ്ങളില്ലെന്ന് ഷെയ്ൻ നിഗം. ദ ന്യു ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിൽ അതിഥിയായി എത്തിയതായിരുന്നു ഷെയ്ൻ നിഗം. സിനിമാ മേഖലയിൽ പ്രതിസന്ധികൾ നേരിട്ടപ്പോൾ സഹപ്രവർത്തകരിൽ നിന്നും പിന്തുണ ലഭിച്ചിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഷെയ്ൻ നിഗം.
 
''ഇൻഡസ്ട്രിയിൽ എനിക്ക് സുഹൃത്തുക്കളില്ല. ഇതൊരു പരാതിയല്ല. പരിപാടികൾക്ക് കാണുമ്പോൾ സംസാരിക്കും. അതല്ലാതെ ആരുമായും യഥാർത്ഥ സൗഹൃദങ്ങളില്ല. എന്റെ സ്‌കൂൾകാലത്തെ സൗഹൃദങ്ങൾ ഇപ്പോഴുമുണ്ട്. പിന്നെ എന്റെ കുടുംബവും'' എന്നാണ് ഷെയ്ൻ പറയുന്നത്. തനിക്ക് അച്ചടക്കമില്ല എന്ന ആരോപണത്തിനും ഷെയ്ൻ മറുപടി നൽകുന്നുണ്ട്.
 
''ചില സിനിമകളുടെ സെറ്റുകളിൽ ഒരു നിശ്ചിത സമയത്ത് വരാൻ ആവശ്യപ്പെടും. പക്ഷെ ഒരു മണിക്കൂർ കഴിഞ്ഞാകും ഷോട്ടെടുക്കുക. ചിലപ്പോൾ കോസ്റ്റിയൂമൊക്കെ ഇട്ട് തയ്യാറായി, രണ്ട്-രണ്ടര മണിക്കൂർ കഴിഞ്ഞാകും ഷൂട്ട് ആരംഭിക്കുക. സെറ്റിൽ വരുന്നതിലും കാത്തിരിക്കുന്നതിലും എനിക്ക് ബുദ്ധിമുട്ടില്ല. പക്ഷെ മേക്കപ്പിട്ട് തയ്യാറായിക്കഴിഞ്ഞാൽ ഞാൻ മാനസികമായി ആ സീനിലായിരിക്കും. ആ സീനിന് വേണ്ട വികാരങ്ങൾ മനസിലേക്ക് വന്നിട്ടുണ്ടാകും.

വല്ലാതെ ഡിലെ വരുന്നതോടെ അത് മാഞ്ഞു പോകാൻ തുടങ്ങും. സമയത്ത് വരാൻ ഞാൻ തയ്യാറാണ്. പക്ഷെ ഞാൻ റെഡിയായ ശേഷം വലിയ ഇടവേളയില്ലാതെ മുന്നോട്ട് പോകാനാകണം. അപൂർവ്വമായി മാത്രമേ അത്തരം പ്രശ്‌നങ്ങളുണ്ടായിട്ടുള്ളൂ. അതിനാൽ എനിക്കെതിരെ അത്തരം ആരോപണങ്ങൾ ഉന്നയിക്കും മുമ്പ് ഞാൻ മറ്റ് സിനിമകളുടെ സെറ്റുകളിൽ എങ്ങനെയായിരുന്നുവെന്ന് അന്വേഷിക്കണം'' എന്നാണ് ഷെയ്ൻ പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sandra Thomas: നിർമാതാക്കളുടെ 'തുറിച്ചുനോട്ടം' ഒഴിവാക്കാൻ സാന്ദ്ര തോമസ് എത്തിയത് പർദ്ദ ധരിച്ച്