ഷങ്കറിന്‍റെ അടുത്ത പടം ‘മുതല്‍‌വന്‍ 2’, നായകന്‍ വിജയ് !

വ്യാഴം, 25 ജൂലൈ 2019 (18:20 IST)
ഷങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ വിജയ് നായകനാകുന്നു. ഇത് ‘മുതല്‍‌വന്‍’ എന്ന മെഗാഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായേക്കുമെന്ന് സൂചന. ഇന്ത്യന്‍ 2ന് ശേഷം ഷങ്കര്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
 
സമയം ഒട്ടും പാഴാക്കാത്ത സ്വഭാവമാണ് ഷങ്കറിനുള്ളത്. ഇന്ത്യന്‍ 2 ചില സാമ്പത്തിക പ്രശ്നങ്ങളാല്‍ ചിത്രീകരണം നിര്‍ത്തിയപ്പോള്‍ ഏകദേശം രണ്ടുമാസത്തോളം സമയം ഷങ്കറിന് ഗ്യാപ് ലഭിച്ചു. ആ സമയത്താണ് മുതല്‍‌വന്‍റെ രണ്ടാം ഭാഗത്തിനുള്ള തിരക്കഥ ഷങ്കര്‍ പൂര്‍ത്തിയാക്കിയതത്രേ.
 
മുതല്‍‌വന്‍ ആദ്യഭാഗത്തില്‍ അര്‍ജ്ജുന്‍ ആയിരുന്നു നായകന്‍. എന്നാല്‍ രണ്ടാം ഭാഗത്തില്‍ അര്‍ജ്ജുനെ നായകനാക്കിയാല്‍ അതിന്‍റെ ബിസിനസ് സാധ്യത കുറയും. അതിനാലാണ് വിജയ് രണ്ടാം ഭാഗത്തില്‍ എത്തട്ടെ എന്ന് ഷങ്കര്‍ തീരുമാനിച്ചതിന് പിന്നില്‍. കഥ കേട്ട് ആവേശത്തിലായ വിജയ് ഈ പ്രൊജക്ടിനായി ഡേറ്റ് നല്‍കിക്കഴിഞ്ഞു എന്നാണ് വിവരം.
 
മുതല്‍‌വനേക്കാള്‍ വലിയ പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും ഇത്. രാഷ്ട്രീയപ്രവേശനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന വിജയ്ക്ക് ഷങ്കറിന്‍റെ സംവിധാനത്തില്‍ ഒരു രാഷ്ട്രീയചിത്രം ലഭിക്കുന്നത് വലിയ ഗുണം ചെയ്യുമെന്ന് ആരാധകരും വിശ്വസിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഉർവ്വശി വേറൊരു ജന്മം തന്നെയാണ്, മികച്ച നടി: ജയറാം പറയുന്നു