Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിപ് ലോക്ക് പറ്റില്ല; വിജയ് ദേവരകൊണ്ടയോട് നോ പറഞ്ഞ് സായ് പല്ലവി; വേണ്ടെന്ന് വച്ചത് വൻ ഓഫർ

രാശ്മികയ്ക്ക് പകരം ആദ്യം നായികയായി തീരുമാനിച്ചിരുന്നത് സായി പല്ലവിയെയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Sai Pallavi
, വ്യാഴം, 18 ജൂലൈ 2019 (09:20 IST)
വിജയ് ദേവരകൊണ്ടയും രാശ്മിക മന്ദാനയും ഒന്നിച്ചെത്തുന്ന ആക്ഷൻ പ്രണയ ചിത്രം ഡിയർ കോമറേഡ് പ്രദർശനത്തിനൊരുങ്ങുകയാണ്. രാശ്മികയ്ക്ക് പകരം ആദ്യം നായികയായി തീരുമാനിച്ചിരുന്നത് സായി പല്ലവിയെയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
ലിപ്‌ലോക്ക് രംഗങ്ങളിൽ അഭിനയിക്കാൻ ബുദ്ധിമുട്ടള്ളതിനാൽ സായി പല്ലവി ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നെന്നാണ് വിവരം. ചിത്രത്തിൽ അടുത്തിടപഴുകുന്ന രംഗങ്ങളിലും അഭിനയിക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിച്ച താരം ഓഫർ നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
 
ഇതിന് മുൻപ് രണ്ട് കോടി വാഗ്ദാനം ചെയ്തിട്ടും ഫെയർനെസ് ക്രീമിന്‍റെ പരസ്യത്തിൽ അഭിനയിക്കാനില്ല എന്ന താരത്തിന്‍റെ നിലപാടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂലൈ 26 ന് ചിത്രം തിയെറ്ററുകളിലെത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നല്ലൊരു കഥ കേട്ടാല്‍ മമ്മൂട്ടി വളരെ എക്സൈറ്റഡാകും, പുതിയ ആശയങ്ങളെക്കുറിച്ച് ചോദിക്കും!