സ്‌നേഹനിധിയായ മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിമര്‍ശനങ്ങളെ പക്വതയോടെ പ്രതിരോധിച്ചു: നടി ഷീല

ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചത് മലയാള സിനിമയിലെ ചരിത്ര സംഭവമാണ്

രേണുക വേണു
വെള്ളി, 8 നവം‌ബര്‍ 2024 (07:19 IST)
Pinarayi Vijayan and Sheela

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി നടി ഷീല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും ഒരു പടയാളിയെ പോലെ പക്വതയോടെ പ്രതിരോധിച്ചു നില്‍ക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് ഷീല പറഞ്ഞു. രാജ്യാന്തര ഫിലിം പ്രിസര്‍വേഷന്‍ ആന്‍ഡ് റിസ്റ്റോറേഷന്‍ ശില്പശാലയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ഷീല. 
 
ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചത് മലയാള സിനിമയിലെ ചരിത്ര സംഭവമാണ്. ഹേമ കമ്മിറ്റി കൊണ്ടുവരാന്‍ മുന്‍കൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചലച്ചിത്ര മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കും. സ്‌നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണെന്നും ഷീല പറഞ്ഞു. 
 
കേരളം മുത്തു പതിപ്പിച്ച കിരീടവുമായാണ് പിണറായി വിജയനെ ഭരണത്തിലേറ്റിയത്. അത് യഥാര്‍ഥത്തില്‍ മുള്‍ക്കിരീടമാണെന്ന് മുഖ്യമന്ത്രിക്കു മാത്രമേ അറിയൂവെന്നും ഷീല കൂട്ടിച്ചേര്‍ത്തു. നേരത്തെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ച് ഷീല രംഗത്തെത്തിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം; ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

അടുത്ത ലേഖനം
Show comments