മോളിവുഡിന്റെ 96 ആയി മാറുമോ?, റോഷന്‍ മാത്യു - ഷെറിന്‍ ഷിഹാബ് ചിത്രം ഇത്തിരി നേരം ട്രെയ്ലര്‍ പുറത്ത്
പ്രണയത്തിന് പ്രാധാന്യം നല്‍കികൊണ്ടുള്ള സിനിമ നിര്‍മിക്കുന്നത് ജിയോബേബിയാണ്.
റോഷന്‍ മാത്യു, ഷെറിന്‍ ഷിഹാബ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് വിജയ് ഒരുക്കുന്ന പുതിയ സിനിമയായ ഇത്തിരി നേരത്തിന്റെ ട്രെയ്ലര്‍ പുറത്ത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവനെ പോലെ സ്‌നേഹിച്ചിരുന്നവര്‍ കാലങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നതും. ആ രാത്രിയില്‍ 2 പേര്‍ക്കും ഇടയില്‍ നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. പ്രണയത്തിന് പ്രാധാന്യം നല്‍കികൊണ്ടുള്ള സിനിമ നിര്‍മിക്കുന്നത് ജിയോബേബിയാണ്.
റോഷ്യന്‍ മാത്യു, ഷെറിന്‍ ഷിഹാബ് എന്നിവര്‍ക്ക് പുറമെ നന്ദു, ആനന്ദ് മന്മഥന്‍, ജിയോബേബി, കണ്ണന്‍ നായര്‍, അതുല്യ ശ്രീനി, സരിത നായര്‍, ഷൈനു ആര്‍ എസ്, മൈത്രേയന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.