ശ്യാമപ്രസാദും മഞ്ജു വാരിയറും പ്രധാന വേഷത്തില്‍; രഞ്ജിത്തിന്റെ ഷോര്‍ട്ട് ഫിലിം നിര്‍മിക്കാന്‍ മമ്മൂട്ടി കമ്പനി
						
		
						
				
ശ്യാമപ്രസാദ്, മഞ്ജു വാരിയര്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് ഷോര്‍ട്ട് ഫിലിമില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
			
		          
	  
	
		
										
								
																	മമ്മൂട്ടി കമ്പനി ആദ്യമായി ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നു. മുതിര്‍ന്ന സംവിധായകന്‍ രഞ്ജിത്ത് ഒരുക്കുന്ന 'ആരോ' എന്ന ഷോര്‍ട്ട് ഫിലിം ആണ് തിയറ്റര്‍ കാപ്പിറ്റലിനൊപ്പം ചേര്‍ന്ന് മമ്മൂട്ടി കമ്പനി നിര്‍മിക്കുന്നത്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ശ്യാമപ്രസാദ്, മഞ്ജു വാരിയര്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് ഷോര്‍ട്ട് ഫിലിമില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
									
										
								
																	
									
										
								
																	വി.ആര്‍.സുധീഷ് ആണ് കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിബാല്‍. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍.