Publish Date: Tue, 08 Mar 2022 (11:25 IST)
Updated Date: Tue, 08 Mar 2022 (11:29 IST)
ടോവിനോയുടെ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രമാണ് തല്ലുമാല. സിനിമയുടെ ലൊക്കേഷനില്‍ സംഘര്‍ഷം. നടന്‍ ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലി എന്നാണ് ആരോപണം. പരുക്കേറ്റ ഷമീര്‍ എന്ന ആള്‍ ആശുപത്രിയിലാണ്.
കളമശ്ശേരിയിലെ ലൊക്കേഷനിലാണ് പ്രശ്‌നം.എച്ച് എം ടി കോളനിയില്‍ ചിത്രീകരണത്തിനായി സെറ്റ് ഒരുക്കിയിരുന്നു. സിനിമാക്കാര്‍ ഇവിടെ മാലിന്യം തള്ളുന്നു എന്ന പരാതിയുമായി നാട്ടുകാര്‍ എത്തി. രാത്രി സിനിമാക്കാരും നാട്ടുകാരും തമ്മില്‍ ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായി. അതിനിടെ ഷൈന്‍ മര്‍ദ്ദിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ നാട്ടുകാരാണ് മര്‍ദ്ദിച്ചതെന്നാണ് സിനിമക്കാരും പറയുന്നത്. ആരും പോലീസില്‍ പരാതിപ്പെട്ടിട്ടില്ല.