താന്‍ ജീവിതത്തില്‍ വീണ്ടും സിംഗിള്‍ ആയെന്ന് വെളിപ്പെടുത്തി നടന്‍ ഷൈന്‍ ടോം ചാക്കോ. താരത്തിന്റെ പുതിയ സിനിമയായ താനാരയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ഇക്കാര്യം പറഞ്ഞത്. തന്നെ കൊണ്ട് ഒരു റിലേഷന്‍ഷിപ്പ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വീണ്ടും തെളിയിച്ചെന്നും ടോക്‌സിക് റിലേഷന്‍ഷിപ്പുകള്‍ അവസാനിപ്പിക്കുകയാണ് നല്ലതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
അഭിനയവും ജീവിതവും രണ്ട് രീതിയില്‍ കൊണ്ടുപോവാമെന്നാണ് കരുതിയത്. എന്നാല്‍ എന്നെകൊണ്ട് അതിന് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞു. ഒരു ബന്ധം അവസാനിപ്പിക്കുമ്പോള്‍ ആദ്യം കുറച്ച് ബുദ്ധിമുട്ട് തോന്നും. കുറച്ച് ദിവസം ആ വിഷമം കാണും. ആ സമയം കഴിഞ്ഞാല്‍ പിന്നെ ആ വ്യക്തിക്ക് പൂര്‍ണ്ണ സാതന്ത്ര്യം അനുഭവിക്കാമെന്നും ഷൈന്‍ കൂട്ടിചേര്‍ത്തു. ജീവിതത്തില്‍ ഒരു പെണ്ണ് വേണമെന്ന് ആഗ്രഹിച്ചിട്ടില്ല. പ്രണയവും താത്പര്യമില്ലായിരുന്നു. എന്നാല്‍ അതിലേക്ക് ചെന്ന് പെടുന്നതാണ്. നമ്മുടെ മാനസിക ബലഹീനതകള്‍ കൊണ്ടാകാം. ഇപ്പോള്‍ ആ ബന്ധവും അവസാനിച്ചു.
ഒരു റിലേഷനിലാകുമ്പോള്‍ ഒരുപാട് കാര്യം നഷ്ടമാകും. അത് എനിക്കും മറ്റൊരു വ്യക്തിക്കും ജീവിതത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. ആ വ്യക്തിയെ കൂടുതല്‍ സ്‌നേഹിക്കുന്നതിനല്‍ തന്നെ എനിക്കൊപ്പം നില്‍ക്കണമെന്ന് പറയാന്‍ കഴിയില്ല. ഞങ്ങള്‍ നല്ല പ്രണയത്തിലായിരുന്നു. എന്നാല്‍ ആ ബന്ധം ടോക്‌സിക് ആയി ടോക്‌സിക് ആയി മാറിയിട്ടുണ്ട്. ഭയങ്കര ടോക്‌സിക് ആയതുകൊണ്ടാണ് കൂടുതല്‍ റൊമാന്റിക് ആകുന്നത്. പക്ഷേ ആ അവസ്ഥ എനിക്ക് എപ്പോഴും നിലനിര്‍ത്താനാകില്ല. ചില സമയത്ത് എനിക്ക് സ്വയം നിയന്ത്രിക്കാനാവാത്ത അവസ്ഥയുണ്ടാകും.
സിനിമയും ജീവിതവും രണ്ടായി കൊണ്ടുപോകാമെന്നാണ് കരുതിയത്. പക്ഷേ അതിന് സാധിക്കില്ലെന്ന് ഓരോ ദിവസം കഴിയും തോറും മനസിലാക്കുന്നു. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കാന്‍ എന്റെ മനസിന് പറ്റും. നടനെന്ന നിലയില്‍ അതെനിക്കുള്ള ഗുണമാണ്. എന്നാല്‍ പാര്‍ട്ണര്‍ക്കിടയില്‍ അത് പ്രശ്‌നമാണ്. ഒരു കാര്യം സുഖമായി പോകുന്നുല്ലെങ്കില്‍ അത് ഒഴിവാക്കണം. സ്‌നേഹവും പ്രണയവും രണ്ടാണ്. സ്‌നേഹം എല്ലാരോടും ഒരുപോലെ ആയിരിക്കും. ആരെയും കുറ്റപ്പെടുത്താനില്ല. സംശയിക്കാനില്ല. പൊസസീവ് ആയിരിക്കില്ല. പ്രണയം പൊസസീവാണ്, സംശയാലുവാണ്. എന്റെ മാത്രമാകണം എന്ന ചിന്ത അങ്ങനെയാണ് വരുന്നത്. ഷൈന്‍ ടോം ചാക്കോ പറഞ്ഞു.