തനുജയും താനും തമ്മില്‍ നല്ല പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ സ്‌നേഹം കൂടി ഒടുവിലത് ടോക്‌സിക്കായി മാറിയെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. പുതിയ ചിത്രമായ താനാരയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് ഷൈന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ജീവിതത്തില്‍ ഒരു പെണ്ണ് വേണം എന്ന് ആഗ്രഹിച്ചിട്ടില്ലെന്നും പ്രണയത്തിലും ഒരു താല്പര്യവുമില്ലായിരുന്നു. പക്ഷേ അതിലേക്ക് വീണ്ടും വീണ്ടും ചെന്ന് പെടുന്നതാണെന്നും ഷൈന്‍ പറഞ്ഞു. നമ്മുടെ മാനസിക ബലഹീനത കൊണ്ടാകും. ഇപ്പോള്‍ ഉണ്ടായിരുന്ന റിലേഷന്‍ അവസാനിച്ചു.
നമ്മളെക്കൊണ്ട് ഒരു റിലേഷനും മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഒരു റിലേഷനില്‍ ആയിരിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നഷ്ടപ്പെടുമെന്നും അത് രണ്ടുപേര്‍ക്കും ജീവിതത്തില്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ഷൈന്‍ പറഞ്ഞു.