Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്: ഷിയാസ് കരീം അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്: ഷിയാസ് കരീം അറസ്റ്റില്‍
, വ്യാഴം, 5 ഒക്‌ടോബര്‍ 2023 (09:27 IST)
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ സിനിമ, റിയാലിറ്റി ഷോ താരം ഷിയാസ് കരീം അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. ഗല്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ചെന്നൈ കസ്റ്റംസ് വിഭാഗം ഇക്കാര്യം ചന്തേര പൊലീസിനെ അറിയിച്ചിട്ടുണ്ട്. പൊലീസ് സംഘം ചെന്നൈയില്‍ എത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. 
 
ഷിയാസ് കരീമിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞത്. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയാണ് ഷിയാസ്. 
 
ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തത്. പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. വിവാഹബന്ധം വേര്‍പിരിഞ്ഞ 32 വയസുകാരിക്ക് വിവാഹ വാദ്ഗാനം നല്‍കുകയും 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്നാണു പരാതി. ഷിയാസ് മറ്റൊരു വിവാഹത്തിനു ഒരുങ്ങുന്ന സമയത്താണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ ലിയോ ടിക്കറ്റുകള്‍ കൂടുതല്‍ വിറ്റുപോയത് ഈ ജില്ലകളില്‍,റിലീസിന് മുമ്പുള്ള ടിക്കറ്റ് വില്‍പ്പനയിലൂടെ നിര്‍മാതാക്കള്‍ക്ക് വന്‍ നേട്ടം