Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോള്‍ഡ് ആന്റ് ബ്യൂട്ടി; ഞെട്ടിച്ച് ശോഭന, പുതിയ ചിത്രങ്ങള്‍ മനം കവരും

ബോള്‍ഡ് ആന്റ് ബ്യൂട്ടി; ഞെട്ടിച്ച് ശോഭന, പുതിയ ചിത്രങ്ങള്‍ മനം കവരും
, ശനി, 9 ഒക്‌ടോബര്‍ 2021 (13:49 IST)
അന്നും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ശോഭനയുടെ സൗന്ദര്യത്തിനു ഒരു കുറവുമില്ല. ഇപ്പോള്‍ ഇതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
ഒറ്റവാക്കില്‍ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ എന്നു വിശേഷിപ്പിക്കാവുന്ന കിടിലന്‍ ചിത്രങ്ങളാണ് ഇവ. 
webdunia
 
ബ്ലാക്ക് ആന്റ് വൈറ്റ് സാരിയിലുള്ള ചിത്രങ്ങളാണ് ശോഭന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നിമിഷനേരം കൊണ്ട് ചിത്രങ്ങള്‍ വൈറലായി. വളരെ സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ ഈ ചിത്രങ്ങളില്‍ കാണുന്നത്.

51 വയസ് കഴിഞ്ഞ ശോഭനയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിയേയും മഞ്ജു വാര്യരേയും പോലെ ശോഭനയുടെ പ്രായവും റിവേഴ്‌സ് ഗിയറിലാണെന്ന് ആരാധകര്‍ പറയുന്നു.  
webdunia
 
സോഷ്യല്‍ മീഡിയയിലും താരം ഇപ്പോള്‍ സജീവമാണ്. നൃത്തരംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം ഇപ്പോള്‍ ചെയ്യുന്നത്. 
 
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി 230 ല്‍ അധികം സിനിമകളില്‍ ശോഭന അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. 
webdunia
 
1984 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്തേക്ക് എത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ പ്രമുഖ നടന്‍മാരുടെയെല്ലാം നായികയായി ശോഭന അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ശോഭന നേടിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

12'ത്ത് മാനില്‍ കണ്ടാ ആളല്ല, പുത്തന്‍ ഗെറ്റപ്പില്‍ മോഹന്‍ലാല്‍, വീഡിയോ