Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന് നായിക ശ്രദ്ധ ശ്രീനാഥ്, വരുന്നത് ഒരു ഗ്രാമീണ ത്രില്ലര്‍ !

കെ ആര്‍ അനൂപ്
ബുധന്‍, 28 ഒക്‌ടോബര്‍ 2020 (15:04 IST)
ആസിഫ് അലി ചിത്രം കോഹിനൂറിന് ശേഷം കന്നഡ നടി ശ്രദ്ധ ശ്രീനാഥ് വീണ്ടും മലയാളത്തിലേക്ക്. മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ നടി അഭിനയിക്കും. അഞ്ച് വർഷത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്ന താരത്തിൻറെ ലോക്ക് ഡൗണിനുശേഷമുള്ള ആദ്യ ചിത്രം കൂടിയാണിത്. ഐ‌എ‌എസ് ഉദ്യോഗസ്ഥയായാണ് ശ്രദ്ധ സിനിമയിൽ അഭിനയിക്കുന്നത്. നവംബർ 23ന് നടി ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേരും. നവംബർ പതിനാറാം തീയതി സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. 
 
60 ദിവസത്തെ ഷെഡ്യൂൾ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. 2021 ഓണം റിലീസ് ആയിരിക്കും ചിത്രം. സിദ്ദിഖ്, വിജയരാഘവൻ, അശ്വിൻ കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് സിനിമയുടെ ഷൂട്ടിങ്.
 
വിക്രം വേദ, ജേഴ്സി, നേര്‍ക്കൊണ്ട പാര്‍വൈ തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ മികച്ച സാന്നിധ്യമായി മാറിയ ശ്രദ്ധ ശ്രീനാഥ് ഈ മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തിലും ചുവടുറപ്പിക്കാമെന്ന വിശ്വാസത്തിലാണ്.
 
ഉദയ്‌കൃഷ്‌ണ തിരക്കഥയെഴുതുന്ന സിനിമയില്‍ ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമയിലെ നെഗറ്റീവ് റോളിലൂടെ ശ്രദ്ധേയനായ അശ്വിൻ കുമാര്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആണെങ്കിലും ആരാധകർക്ക് ആഘോഷമാക്കാനുള്ള എല്ലാ ചേരുവകളും ചിത്രത്തിലുണ്ടാകും. സംഗീതം രാഹുൽ രാജും എഡിറ്റിംഗ് ഷമീർ മുഹമ്മദുമാണ് നിർവഹിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലോട് 9 കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തി; വനംവകുപ്പ് അന്വേഷണം ആരംഭിച്ചു

ഇന്ത്യക്കാരെ ഇങ്ങ് പോന്നോളി... എച്ച് 1 ബിയ്ക്ക് സമാനമായ കെ വിസയുമായി ചൈന, ലക്ഷ്യമിടുന്നത് ടെക് മേഖലയിൽ നിന്നുള്ളവരെ

തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; കഴിഞ്ഞ രണ്ട് ദിവസമായി ഒരു വിവരവും ഇല്ലെന്ന് കുടുംബം

സ്വകാര്യഭാഗത്ത് സ്പർശിക്കുന്നത് പോക്സോ പ്രകാരം ബലാത്സംഗമല്ല, ശിക്ഷ കുറച്ച് സുപ്രീം കോടതി

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് തരംമാറ്റാന്‍ ഇപ്പോള്‍ അപേക്ഷിക്കാം

അടുത്ത ലേഖനം
Show comments