Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mohanlal Fans: ഫാൻസിന് വേണ്ടി ക്ലൈമാക്സ് മാറ്റിയെന്ന് ശ്വേത മേനോൻ; എന്നിട്ടും ആ മോഹൻലാൽ ചിത്രം ഹിറ്റായില്ല!

തിയേറ്ററിൽ അധികം ഓടാതെ ചിത്രം ഓട്ടം അവസാനിപ്പിച്ചു.

Shweta Menon

നിഹാരിക കെ.എസ്

, ശനി, 28 ജൂണ്‍ 2025 (09:40 IST)
മോഹൻലാലിന്റെ കരിയറിലെ വ്യത്യസ്തമായ വേഷങ്ങളിലൊന്നായിരുന്നു റോക്ക് എന്‍ റോളിലെ ചന്ദ്രമൗലി. രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം പുറത്തിറങ്ങിയത് 2007ല്‍ ആണ്. മോഹൻലാലിനെ കൂടാതെ ചിത്രത്തിൽ മുകേഷ്, സിദ്ധിഖ്, ലാൽ, റഹ്‌മാൻ, ഹരിശ്രീ അശോകൻ, റായ് ലക്ഷ്മി, ശ്വേത മേനോന്‍ തുടങ്ങി നിരവധി താരങ്ങൾ ഒന്നിച്ചിരുന്നു. എന്നാൽ റിലീസ് സമയത്ത് സിനിമ വേണ്ടത്ര വിജയം നേടിയിരുന്നില്ല. തിയേറ്ററിൽ അധികം ഓടാതെ ചിത്രം ഓട്ടം അവസാനിപ്പിച്ചു.
 
ഇപ്പോഴിതാ റോക്ക് എന്‍ റോള്‍ സിനിമയുടെ ക്ലൈമാക്‌സിനെ കുറിച്ച് പറയുകയാണ് നടി ശ്വേത മേനോന്‍. ചിത്രത്തില്‍ എലീന എന്ന കഥാപാത്രമായിട്ടാണ് ശ്വേത മേനോന്‍ അഭിനയിച്ചത്. സിനിമയ്ക്ക് ഇന്ന് കാണുന്നത് അല്ലാതെ മറ്റൊരു ക്ലൈമാക്സ് ഉണ്ടായിരുന്നുവെന്നും അതായിരുനെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നും നടി പറഞ്ഞു. 
 
അവസാന നിമിഷം ലാലേട്ടന്റെ ഫാന്‍സിന് ആ ക്ലൈമാക്‌സ് പറ്റില്ലെന്ന് പറഞ്ഞിട്ടാണ് ക്ലൈമാക്സ് മാറ്റിയതെന്നും നടി പറഞ്ഞു. സിനിമ കഴിയാനാകുമ്പോൾ ഒരു ട്വിസ്റ്റ് ഒക്കെ ഉണ്ടായിരുന്നുവെന്നും, ആ ക്ലൈമാക്‌സ് ആയിരുന്നു കുറച്ചുകൂടി നന്നായിരുന്നതെന്നും നടി പറയുന്നു. സില്ലിമോങ്ക്‌സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
 
‘റോക്ക് എന്‍ റോള്‍ സിനിമയുടെ ക്ലൈമാക്‌സ് സത്യത്തില്‍ അതല്ലായിരുന്നു. ക്ലൈമാക്‌സില്‍ ഞാന്‍ കൂടെ ഉണ്ടാവേണ്ടതായിരുന്നു. ഇപ്പോള്‍ ഒരുപാട് മാറ്റം വന്നല്ലോ. ഏത് ക്ലൈമാക്‌സും പ്രേക്ഷകര്‍ ആക്‌സെപ്റ്റ് ചെയ്യുന്നതാണ്. പക്ഷെ അന്ന് അങ്ങനെയല്ല. ഒരു ഹീറോയും ഹീറോയിനും വേണം. അവരുടെ പാട്ട് വേണം. 
 
റോക്ക് എന്‍ റോളില്‍ എന്റെ കഥാപാത്രവും ലാലേട്ടന്റെ കഥാപാത്രവും ഒരു ബഡി – ബഡി കഥാപാത്രമാണ്. രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്. അവസാന നിമിഷം ലാലേട്ടന്റെ ഫാന്‍സിന് ആ ക്ലൈമാക്‌സ് പറ്റില്ലെന്ന് പറഞ്ഞിട്ടാണ് മാറ്റുന്നത്. അവസാനം ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നു. എന്നാല്‍ ആ ട്വിസ്റ്റ് അവിടെ നടന്നില്ല. അതുണ്ടായിരുന്നെങ്കില്‍ നന്നായേനെ ,’ ശ്വേത മേനോന്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

J.S.K Controversy: 'ഇങ്ങനെ പോയാൽ പേരിന് പകരം നമ്പർ ഇടേണ്ട അവസ്ഥ വരും': സെൻസർ ബോർഡിനെതിരെ രഞ്ജി പണിക്കർ