Webdunia - Bharat's app for daily news and videos

Install App

Shwetha Menon: കേസ് ഗൂഢാലോചനയുടെ ഭാ​ഗം; എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ശ്വേത മേനോൻ ഹൈക്കോടതിയിൽ

വ്യാഴാഴ്ച രാവിലെയാണ് നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

നിഹാരിക കെ.എസ്
വ്യാഴം, 7 ഓഗസ്റ്റ് 2025 (14:33 IST)
Shwetha Menon: നടി ശ്വേത മോനോനെതിരായ പരാതി പുറത്തുവന്നതോടെ നിയമനടപടി സ്വീകരിച്ച് നടി. കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. വ്യാഴാഴ്ച രാവിലെയാണ് നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. 
 
നിയമപരമായി തന്നെ താൻ മുന്നോട്ട് പോകുമെന്ന് ശ്വേത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമ്മയിലെ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഈ പരാതിയും കേസും ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നും ശ്വേത ഹർജിയിൽ പറയുന്നു.
 
കേസിന് പിന്നിൽ അമ്മയ്ക്കുള്ളിൽ നിന്ന് തന്നെ ആരെങ്കിലും ഉണ്ടോ എന്നത് പോലും സംശയിക്കുന്നു. എറണാകുളം സിജെഎം കോടതിയാണ് ഇന്നലെ ശ്വേതയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. തുടർന്ന് ഐടി നിയമത്തിലെ 67 (എ), അനാശാസ്യ പ്രവർത്തന നിരോധന നിയമത്തിലെ 5, 3 വകുപ്പുകൾ പ്രകാരവും നടിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇത് റദ്ദാക്കണമെന്നാണ് ശ്വേതയുടെ ആവശ്യം.
 
പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ശ്വേത മേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അതിലൊക്കെ അശ്ലീല രംഗങ്ങളാണെന്നാണ് മാര്‍ട്ടിന്‍ മേനാച്ചേരി പരാതി നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

Coolie First Show in Tamil Nadu: 'മലയാളി കണ്ടിട്ടേ തമിഴര്‍ കാണൂ'; തമിഴ്‌നാട്ടില്‍ 'കൂലി' ആറ് മണി ഷോ ഇല്ലാത്തതിനു കാരണം?

Bigg Boss Malayalam Season 7: ബിഗ് ബോസില്‍ നിന്ന് ആദ്യ ആഴ്ചയില്‍ തന്നെ രഞ്ജിത്ത് പുറത്ത്; രേണുവിനു മോഹന്‍ലാലിന്റെ താക്കീത്

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

എല്ലാം കാണുക

ഏറ്റവും പുതിയത്

Chingam: ചിങ്ങം പിറന്നാൽ കല്യാണങ്ങളുടെ മേളം, എന്തുകൊണ്ട് ചിങ്ങത്തിൽ ഇത്രയും വിവാഹങ്ങൾ?

എം പിയായി വിലസിനടക്കും, ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാറയിൽ വെച്ചാൽ മതി, ജയരാജൻ്റെ സൈന്യം പോരാതെ വരും: സദാനന്ദൻ

അശാസ്ത്രീയം: തെരുവ് നായ്ക്കള്‍ക്കെതിരായ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് മൃഗാവകാശ സംഘടനകള്‍

നിര്‍ധന രോഗികള്‍ക്ക് ആര്‍സിസിയില്‍ സൗജന്യ റോബോട്ടിക് സര്‍ജറി; എല്‍ഐസിയുമായി ധാരണയായി

Kerala Weather: ചക്രവാതചുഴി രൂപപ്പെട്ടു, നാളെയോടെ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ

അടുത്ത ലേഖനം
Show comments